ഹോങ്കോങ്: അഞ്ച് പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ഹോങ്കോങ്ങില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാരി ലാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷത്തിൽ പ്രായോഗികവും തന്ത്രപരവുമായ നടപടികൾ സ്വീകരിക്കാൻ പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുമെന്നും കാരി ലാം പറഞ്ഞു. ലോ വു, ലോക് മാ ചൗ എന്നിവിടങ്ങളും അതിർത്തി പ്രദേശങ്ങളിലും ആരോഗ്യസുരക്ഷാ നടപടികൾ വ്യാപിപ്പിക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഫെബ്രുവരി ഒമ്പതിന് നടക്കാനിരുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ഹോങ്കോങ് മാരത്തൺ റദ്ദാക്കുമെന്നും ലാം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ്; ഹോങ്കോങ്ങില്‍ അതീവ ജാഗ്രതാ നിര്‍ദേശം
ഫെബ്രുവരി ഒമ്പതിന് നടക്കാനിരുന്ന സ്റ്റാൻഡേർഡ് ചാർട്ടേഡ് ഹോങ്കോങ് മാരത്തൺ റദ്ദാക്കുമെന്നും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാരി ലാം