തിംഫു: ചൊവ്വാഴ്ച മുതൽ ഏഴു ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ഭൂട്ടാൻ. ഡിസംബർ 23 മുതൽ ഏഴു ദിവസത്തേക്ക് രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി ഷേറിംഗ് പറഞ്ഞു. രോഗം പടരുന്നത് നിയന്ത്രിക്കാനും രോഗ വ്യാപ്തി മനസിലാക്കാനും ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക് ഡൗണിൽ അവശ്യ സാധനങ്ങളും സേവനങ്ങളും മാത്രമേ ലഭ്യമാകൂ. എല്ലാ സ്കൂളുകളും ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചിടും. ഡിസംബർ 22ന് ഭൂട്ടാനിൽ ആകെ 479 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഭൂട്ടാനിൽ ഇതുവരെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.