ETV Bharat / international

റോഹിംഗ്യന്‍ അഭയാര്‍ഥികളെ ദ്വീപിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ച് ബംഗ്ലാദേശ് - മ്യന്‍മര്‍

റോഹിംഗ്യകളെ തങ്ങളുടെ രാജ്യമായ മ്യാന്‍മറിലെ രാകിനെ സംസ്ഥാനത്തേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുല്‍ കലാം അബ്ദുല്‍ മോമന്‍ ഞായറാഴ്‌ച ധാക്കയില്‍ പറഞ്ഞു

Rohingya relocation plan  Rohingya in Bangladesh  Rohingya refugees  Bangladesh foreign minister Abul Kalam Abdul Momen  Chinese Ambassador to Bangladesh Li Jiming  Bhasan Char  റോഹിംഗ്യന്‍  റോഹിംഗ്യന്‍ അഭയാര്‍ഥികള്‍  മ്യന്‍മര്‍  ബംഗ്ലാദേശ്
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികലെ ദ്വീപിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിച്ച് ബംഗ്ലാദേശ്
author img

By

Published : Feb 18, 2020, 10:10 AM IST

ധാക്ക: ഒരു ലക്ഷം റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപിലേക്ക് മാറ്റാനുള്ള പദ്ധതി ഉപേക്ഷിക്കാനൊരുങ്ങി ബംഗ്ലാദേശ്. റോഹിംഗ്യകളെ തങ്ങളുടെ രാജ്യമായ മ്യാന്‍മറിലെ രാകിനെ സംസ്ഥാനത്തേക്ക് തിരിച്ചയക്കുകയാണ് ലക്ഷ്യമെന്ന് അബ്ദുല്‍ കലാം അബ്ദുല്‍ മോമന്‍ ഞായറാഴ്‌ച ധാക്കയില്‍ പറഞ്ഞു.

ചൈനീസ് അംബാസിഡര്‍ ലി ജിമിഹ് ലുഡിങ്ങിന്‍റെ ബംഗ്ലാദേശ് സന്ദര്‍ശന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ബാഷന്‍ ചാര്‍ എന്ന ദ്വീപിലേക്ക് റോഹിംഗ്യന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുമെന്നായിരുന്നു ബംഗ്ലാദേശിന്‍റെ വിശദീകരണം. എന്നാല്‍ ദ്വീപില്‍ 15,000 ഏക്കര്‍ വേലിയിറക്കവും 10,000 ഏക്കര്‍ വേലിയേറ്റവും ഉണ്ടാകുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഇതിനാലാണ് അഭയാര്‍ഥികളെ ദ്വീപിലേക്ക് മാറ്റാത്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം നിവില്‍ ദ്വീപിലുള്ളവരുടെ ജീവിത നിലവാരം മൊച്ചപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ദ്വീപിനെ മറ്റ് കാര്യങ്ങള്‍ക്ക് ഉപേയാഗിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഹിംഗ്യകളെ ലോകത്തെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ജനത എന്നാണ് യുഎൻ വിശേഷിപ്പിച്ചത്. 2012 മുതല്‍ വലിയ രീതിയിലുള്ള വര്‍ഗീയ പീഡനമാണ് റോഹിംഗ്യകള്‍ നേരിടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.