ധാക്ക: ബംഗ്ലാദേശിൽ 1,162 പുതിയ കൊവിഡ് കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഏഴാം തവണയും ലോക്ക് ഡൗൺ നീട്ടാൻ ഒരുങ്ങി ബംഗ്ലാദേശ്. ബംഗ്ലാദേശിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്ത ഉയർന്ന വൈറസ് മരണമാണിത്. മെയ് 30 വരെ ലോക്ക് ഡൗൺ നീട്ടാൻ ഷെയ്ഖ് ഹസീനയുടെ ആവശ്യ പ്രകാരമാണ് അനുമതി നൽകിയതെന്ന് പൊതുഭരണ മന്ത്രാലയം ജൂനിയർ മന്ത്രി ഫർഹാദ് ഹുസൈൻ പറഞ്ഞു. രാജ്യത്തുള്ള എല്ലാവരോടും ഈ മാസം അവസാനം വരെ വീടിനകത്ത് താമസിക്കണമെന്നും ആരോഗ്യ നിർദേശങ്ങൾ കർശനമായി നടപ്പാക്കാൻ ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. മെയ് 16ന് ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും കൊവിഡ് വൈറസിന്‍റെ വർധനവ് തീരുമാനം മാറ്റാനും ഏഴാം തവണയും ലോക്ക് ഡൗൺ നീട്ടാനും ബംഗ്ലാദേശ് ഭരണകൂടത്തെ നിര്‍ബന്ധിതമാക്കുകയായിരുന്നു. മാർച്ച് 26 മുതൽ ഏപ്രിൽ നാല് വരെ ബംഗ്ലാദേശ് ആദ്യമായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആദ്യത്തെ മൂന്ന് കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്ത് പത്ത് ദിവസത്തിന് ശേഷം മാർച്ച് 18 ന് ആദ്യത്തെ വൈറസ് മരണം സ്ഥിരീകരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ബുധനാഴ്ച ധാക്കയിൽ നിന്ന് 12 മരണം ഉൾപ്പെടെ 19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബംഗ്ലാദേശിലെ ആകെ മരണസംഖ്യ 269 ആയി. ബംഗ്ലാദേശിൽ ആകെ കേസുകളുടെ എണ്ണം 17,822 ആയി. 41 അംഗീകൃത ലബോറട്ടറികളിൽ 7,900 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ 3,361 രോഗികൾ സുഖം പ്രാപിച്ചു.
ബംഗ്ലാദേശിൽ ഏഴാം തവണയും ലോക്ക് ഡൗൺ നീട്ടി - Bangladesh
ബംഗ്ലാദേശിൽ 1,162 പുതിയ കൊവിഡ് കേസുകളും 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മെയ് 30 വരെ ലോക്ക് ഡൗൺ നീട്ടും.