ധാക്ക: കൊവിഡ് പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ ലോക്ക് ഡൗണ്‍ മെയ് 16 വരെ നീട്ടി. നേരത്തെ മെയ് 5 വരെയായിരുന്നു സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 10,000 കടന്നു. 10,143 പേരാണ് ബംഗ്ലാദേശില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 688 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതുവരെ 182 പേരാണ് കൊവിഡ് മൂലം രാജ്യത്ത് മരിച്ചത്. 1209 പേര്‍ കൊവിഡ് രോഗവിമുക്തരായി.
ആരോഗ്യമന്ത്രാലയത്തിന്‍റെ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഈദുല്‍ ഫിത്തര്‍ ദിനത്തില്‍ കടകള്‍ക്കും മാളുകള്‍ക്കും 5മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. റെഡിമെയ്‌ഡ് വസ്‌ത്രക്കടകള്‍, ഫാര്‍മസികള്‍, കയറ്റുമതി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി ഉണ്ട്. എന്നാല്‍ ജില്ലകള്‍ തോറുമുള്ള യാത്രാനുമതിയില്ല.