ധാക്ക: ബംഗ്ലാദേശിൽ 1,404 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 6,609 ആയി. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 4,62,407 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13,737 സാമ്പിളുകൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ 3,78,172 പേർ രോഗമുക്തി നേടി. ഒറ്റദിവസത്തിൽ 2,287 പേർ കൂടി രോഗമുക്തി നേടി. ബംഗ്ലാദേശിലെ കൊവിഡ് മരണനിരക്ക് 1.43 ശതമാനവും നിലവിലെ വീണ്ടെടുക്കൽ നിരക്ക് 81.78 ശതമാനവുമാണ്.