കാബൂൾ: ആഭ്യന്തര കാര്യങ്ങളിൽ പാകിസ്ഥാൻ ഇടപെടരുതെന്ന് അഫ്‌ഗാനിസ്ഥാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി. പാകിസ്ഥാൻ ഭീകരർക്ക് താവളം ഒരുക്കുന്നതിനെതിരെ നേരത്തെയും അഫ്‌ഗാനിസ്ഥാൻ രംഗത്തെത്തിയിരുന്നു. താലിബാനെ സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ പ്രേരിപ്പിക്കണമെന്നും അഷ്‌റഫ് ഗാനി ആവശ്യപ്പെട്ടു.
Read More: പാകിസ്ഥാനിലെ ആഡംബര ഹോട്ടലിൽ ബോംബ് സ്ഫോടനം; നാല് മരണം
അഫ്‌ഗാനിസ്ഥാനിൽ നിന്ന് നാറ്റോ സഖ്യ സേനയുടെ പിന്മാറ്റം ആരംഭിക്കാനിക്കെയാണ് പാകിസ്ഥാനെതിരെയുള്ള അഷ്‌റഫ് ഘാനിയുടെ പരാമർശം. കഴിഞ്ഞ ആഴ്‌ചയാണ് നാറ്റോ അഫ്‌ഗാനിൽ നിന്നുള്ള പിൻമാറ്റം പ്രഖ്യാപിച്ചത്. മെയ് ഒന്നിന് ആരംഭിച്ച് സെപ്‌റ്റംബർ 11 ഓടെ പൂർണമായും സേനയെ പിൻവലിക്കാനാണ് നാറ്റോയുടെ തീരുമാനം.