കാഠ്‌മണ്ഡു: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ നേപ്പാളിലേക്ക് വിദേശികളെ ആകര്‍ഷിക്കാനുള്ള പ്രത്യേക പരിപാടിയായ 'വിസിറ്റ് നേപ്പാള്‍ 2020' താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി നേപ്പാള്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസം സാംസ്‌കാരിക മന്ത്രി യോഗേഷ് ഭട്ടറായിയാണ് ഇക്കാര്യം അറിയിച്ചത്. വിസിറ്റ് നേപ്പാള്‍ 2020യുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രചാരണ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുകയാണ്. രോഗ്യവ്യാപനം അവസാനിക്കുന്നതിന് പിന്നാലെ കൂടുതല്‍ പരിപാടികളുമായി വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ 45 രാജ്യങ്ങളിലാണ് വൈറസ് ബാധ പടര്‍ന്നുപിടിച്ചിരിക്കുന്നത്. ചൈനയില്‍ മാത്രം 2835 പേര്‍ മരിച്ചു. ശനിയാഴ്‌ച മാത്രം 47 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ലോകത്താകെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് 19; 'വിസിറ്റ് നേപ്പാള്‍ 2020' പരിപാടി നിര്‍ത്തിവച്ചതായി സര്‍ക്കാര്‍
വിസിറ്റ് നേപ്പാള്‍ 2020യുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രചാരണ പരിപാടികളും താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കുകയാണെന്ന് നേപ്പാള്‍ ടൂറിസം സാംസ്‌കാരിക മന്ത്രി യോഗേഷ് ഭട്ടറായി അറിയിച്ചു.