ETV Bharat / international

ISനെതിരെ യു.എസ് ആക്രമണം; അഫ്ഗാനില്‍ 3 കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു

IS ഭീകരരെ നേരിടാനെന്ന പേരിലാണ് യു.എസ് സൈന്യം ആക്രമണം നടത്തിയത്.

three children killed in drone strike by US against isis  Air strike by US  Drone strike by US in Afghan  അഫ്ഗാനിൽ ഐഎസിന് നേരെ ആക്രമണം  ഐഎസ് ഭീകരനെ വധിച്ചു
ഐഎസിനെതിരെ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടതായി അഫ്‌ഗാൻ
author img

By

Published : Aug 30, 2021, 7:35 AM IST

കാബൂൾ: IS ഭീകരർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ യുഎസ് സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി അഫ്‌ഗാൻ ഉദ്യോഗസ്ഥൻ. കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് സ്‌ഫോടക വസ്‌തുക്കളുമായി നീങ്ങിയ ഐഎസ് ഖുറാസാന്‍റെ വാഹനത്തിന് നേരെയാണ് അമേരിക്കന്‍ സൈന്യം ആക്രമണം. വാഹനത്തിൽ നിറയെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നെന്നാണ് യുഎസിന്‍റെ അവകാശവാദം.

അതേസമയം IS ഭീകരർക്ക് നേരെ നടത്തിയ ആക്രമണത്തിൽ സാധാരണ ജനങ്ങൾക്കും ജീവഹാനി സംഭവിച്ചതായി അമേരിക്ക മനസിലാക്കുന്നു എന്നും സംഭവത്തിൽ രാജ്യം ദുഃഖം രേഖപ്പെടുത്തുന്നതായും പെന്‍റഗൺ റിപ്പോർട്ട് ചെയ്തു.

'കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കി ഐഎസ് ഭീകരർ നീങ്ങിയത് ഞങ്ങൾ തടഞ്ഞപ്പോൾ നിരപരാധികളായ ജനങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്. അങ്ങനെ സംഭവിച്ചതിൽ ഞങ്ങൾക്ക് ദുഃഖമുണ്ട്, യുഎസ് സെൻട്രൽ കമാൻഡ് വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ പറഞ്ഞു.

യുഎസ് സേനയെ പിൻവലിക്കുന്നതിനുള്ള സമയപരിധിക്ക് മുമ്പായി കൂടുതൽ പേരെ അഫ്‌ഗാനിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.

More read: കാബൂളിൽ ഐഎസിനെതിരെ വ്യോമാക്രമണം നടത്തി അമേരിക്കന്‍ സൈന്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.