ദോഹ: കാബൂളിന്‍റെ നിയന്ത്രണം നേടിയ ശേഷം അഫ്‌ഗാന്‍റെ അധികാര കൈമാറ്റം സംബന്ധിച്ച് താലിബാൻ നേതാക്കൾ ദോഹയിൽ ചർച്ച നടത്തുന്നതായി റിപ്പോർട്ട്. ഭാവി സർക്കാരിനെ കുറിച്ച് ദോഹയിൽ ചർച്ചകൾ നടക്കുന്നതായും സർക്കാരിന്‍റെ ഘടനയും, അംഗങ്ങളുടെ പേരും ഉൾപ്പെടെ ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
'ഈ സമയത്ത് തങ്ങൾ വലിയ ഒരു പരീക്ഷണത്തെ അഭിമുഖീകരിക്കുകയാണെന്നും ജനങ്ങളുടെ സുരക്ഷയുടെ ഉത്തരവാദിത്തം ഇപ്പോൾ തങ്ങളുടെ കൈകളിലാണെന്നും, താലിബാൻ ഉപനേതാവ് മുല്ല അബ്ദുൽ ഗനി ബരാദറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്‌ചയാണ് താലിബാൻ കാബൂളിൽ പ്രവേശിച്ച് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്.
ALSO READ: താലിബാന് ശക്തമായ താക്കീതുമായി യു.എസ്
അഫ്‌ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുന്ന സാഹചര്യത്തിൽ എല്ലാ ശത്രുതകളും അവസാനിപ്പിച്ച് ഐക്യം ഉൾക്കൊള്ളുന്ന പുതിയ സർക്കാർ രൂപീകരിക്കാൻ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ അവശ്യപ്പെട്ടിരുന്നു. അഫ്‌ഗാനിസ്ഥാനിലെ അക്രമങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും സുരക്ഷാ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.