ETV Bharat / international

അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ 31 ഭീകരര്‍ കൊല്ലപ്പെട്ടു

അ​ഫ്ഗാ​നി​ലെ ഗസ്നി പ്രവിശ്യയില്‍ നടന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 31 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അല്‍ ഖ്വെയ്ദയുമായി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊല്ലപ്പെ​ട്ട​ത്.

author img

By

Published : Mar 15, 2019, 5:59 AM IST

Updated : Mar 15, 2019, 6:05 AM IST

പ്രതീകാത്മക ചിത്രം

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഒമ്പതു ചാവേറുകള്‍ ഉള്‍പ്പെടെ 31 ഭീ​ക​ര​ർ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഗ​സ്നി പ്ര​വി​ശ്യ​യി​ൽ ഇന്നലെയാണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ അല്‍ ഖ്വെയ്ദയുമായി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊല്ലപ്പെ​ട്ട​തെ​ന്ന് അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭീകരര്‍ സഞ്ചരിച്ച കാറുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. മറ്റൊരു താവളത്തിലേക്ക് അല്‍ ഖ്വെയ്ദ നേതാവ് ഇവരെ കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയായ ഹക്കാനി നെറ്റ്വര്‍ക്കും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഗവര്‍ണറുടെ വക്താവ് അറിയിച്ചു.

എന്നാല്‍ ആരാണ് വ്യോമാക്രമണം നടത്തിയതെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അഫ്ഗാൻ-അമേരിക്ക സൈന്യം മാത്രമെ അഫ്ഗാനിസ്താനില്‍ വ്യോമാക്രമണങ്ങള്‍ നടത്താറുള്ളു. അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന് ഗവര്‍ണറുടെ വക്താവ് പറഞ്ഞുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Intro:Body:

അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ 31 ഭീകരര്‍ കൊല്ലപ്പെട്ടു.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഒമ്പതു ചാവേറുകള്‍ ഉള്‍പ്പെടെ 31 ഭീ​ക​ര​ർ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. ഗ​സ്നി പ്ര​വി​ശ്യ​യി​ൽ ഇന്നലെയാണ് വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഭീ​ക​ര​സം​ഘ​ട​ന​യാ​യ അല്‍ ഖ്വയ്ദയുമായി ബ​ന്ധ​മു​ള്ള​വ​രാ​ണ് കൊല്ലപ്പെ​ട്ട​തെ​ന്ന് അ​ഫ്ഗാ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഭീകരര്‍ സഞ്ചരിച്ച കാറുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. മറ്റൊരു താവളത്തിലേക്ക് അല്‍ ഖ്വയ്ദ നേതാവ് ഇവരെ കൊണ്ടുപോകുമ്പോഴാണ് ആക്രമണമുണ്ടായത്. താലിബാനുമായി ബന്ധമുള്ള ഭീകരസംഘടനയായ ഹക്കാനി നെറ്റ്വര്‍ക്കും കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഗവര്‍ണറുടെ വക്താവ് അറിയിച്ചു. 

എന്നാല്‍ ആരാണ് വ്യോമാക്രമണം നടത്തിയതെന്ന് പ്രിതരോധമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. അഫ്ഗാൻ-അമേരിക്ക സൈന്യം മാത്രമെ അഫ്ഗാനിസ്താനില്‍ വ്യോമാക്രമണങ്ങള്‍ നടത്താറുള്ളു. അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന് ഗവര്‍ണറുടെ വക്താവ് പറഞ്ഞുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

Conclusion:
Last Updated : Mar 15, 2019, 6:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.