ETV Bharat / international

നേപ്പാളിലെ കൊവിഡ് ബാധിതരിൽ 85 ശതമാനവും ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയവരെന്ന് നേപ്പാൾ പ്രധാനമന്ത്രി

author img

By

Published : Jun 10, 2020, 7:32 PM IST

279 പുതിയ കൊവിഡ് കേസുകളാണ് നേപ്പാളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,364. മരണസംഖ്യ 15

K P Sharma Oli  Nepal Prime Minister  nepal covid  നേപ്പാൾ കൊവിഡ്  നേപ്പാൾ പ്രധാനമന്ത്രി  കെ.പി ശർമ ഒലി
നേപ്പാളിലെ കൊവിഡ് ബാധിതരിൽ 85 ശതമാനവും ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയവരെന്ന് നേപ്പാൾ പ്രധാനമന്ത്രി

കാഠ്‌മണ്ഡു: രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരിൽ 85 ശതമാനം പേരും ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയവരെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി. ലിപുലെഖ്, കലാപാനി, ലിംപിയാദുര എന്നീ തന്ത്രപരമായ പ്രധാന മേഖലകളെ ഉൾക്കൊള്ളിച്ച് രാജ്യത്തിന്‍റെ പുതുക്കിയ രാഷ്ട്രീയ ഭരണ ഭൂപടം നേപ്പാൾ അടുത്തിടെ പുറത്തിറക്കിയിരുന്നു. രാജ്യത്തിന്‍റെ വിസ്‌തൃതി കൃതൃമമായി വർധിപ്പിക്കുന്ന നേപ്പാളിന്‍റെ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് നേപ്പാൾ പ്രധാനമന്ത്രി ആരോപണമുന്നയിച്ചത്.

279 കൊവിഡ് കേസുകളാണ് പുതിയതായി നേപ്പാളിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,364 ആണ്. 15 പേരാണ് മരിച്ചത്. ഇന്ത്യൻ അതിർത്തിയിലെ തെക്കൻ നേപ്പാളിൽ സ്ഥിതിചെയ്യുന്ന രണ്ടാം നമ്പർ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. നേപ്പാൾ പ്രധാനമന്ത്രിയുടെ പ്രതികരണത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. രണ്ട് മാസത്തെ ലോക്ക്‌ ഡൗണിന് ശേഷവും രാജ്യത്തെ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുകയാണ്. ഇന്തോ-നേപ്പാൾ അതിർത്തി മേഖലകളിൽ ആയിരക്കണക്കിന് ആളുകൾ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ കഴിയുന്നു. അടിസ്ഥാന ശുചീകരണ സംവിധാനങ്ങളുടെ അഭാവം മൂലം കേന്ദ്രങ്ങളെല്ലാം കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറിക്കഴിഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിൽ 7,400 നേപ്പാള്‍ സ്വദേശികള്‍ മാത്രമാണ് ഇന്ത്യയിൽ നിന്ന് വന്നത്. മെയ്‌- ജൂൺ മാസങ്ങളിൽ 2,22,000 പേരാണ് ഇന്ത്യയിൽ നിന്നും മടങ്ങിയെത്തിയത്. പ്രതിദിനം 8,000 നകത്ത് ആളുകൾ മടങ്ങിയെത്തുന്നു. കൂടുതൽ പേർ മടങ്ങിയെത്തുന്നതിനാൽ സാഹചര്യം കൈകാര്യം ചെയ്യാൻ നേപ്പാൾ സർക്കാരിന് സാധിക്കുന്നില്ല. രോഗബാധിതരുടെ എണ്ണം 4,000 കടന്നതായും ശർമ ഒലി പറഞ്ഞു. വിദേശരാജ്യങ്ങളിലുള്ള 14,454 നേപ്പാള്‍ പൗരന്മാര്‍ക്ക് വൈറസ് ബാധയുണ്ടെന്നും 13 രാജ്യങ്ങളിലായി 127 പേർ മരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നേപ്പാളിലെ കൊവിഡ് മരണസംഖ്യ വളരെ കുറവാണ്. നേപ്പാളിലെ ജനങ്ങളുടെ ശക്തമായ രോഗപ്രതിരോധ ശേഷിയും ഭക്ഷണ ശീലവും സർക്കാർ നൽകിയ നല്ല ചികിത്സാ സൗകര്യവുമാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിദിനം 5,000 കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തുന്നു. 1,06,000 പരിശോധനകൾ നടത്തിക്കഴിഞ്ഞു. 45 ആശുപത്രികൾ കൊവിഡ് ചികിത്സക്കായി സജ്ജീകരിച്ചിട്ടുണ്ട്. 3,000 ആരോഗ്യപ്രവർത്തകരെ കൊവിഡ് പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിക്കാൻ നിയോഗിച്ചിട്ടുണ്ട്. 2,35,500 പേരെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന 3,767 ക്വാറന്‍റൈൻ കേന്ദ്രങ്ങളും സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. 11,000 ആരോഗ്യ പ്രവർത്തകരെ ക്വാന്‍റൈൻ കേന്ദ്രങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.