ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌കസിനും തെക്കൻ പ്രാന്തപ്രദേശത്തിനും സമീപം വ്യാഴാഴ്ച പുലർച്ചെയാണ് ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നാല് സൈനികർക്ക് പരിക്കേറ്റു. ഇസ്രയേൽ ആക്രമണം ദമാസ്‌കസിന് സമീപമുള്ള സൈനിക പോസ്റ്റുകൾ ലക്ഷ്യമാക്കിയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും പുറത്ത്‌വന്നിട്ടില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ സിറിയക്കെതിരെ ഇസ്രായേല്‍ നടത്തുന്ന ആദ്യ മിസൈല്‍ ആക്രമണമാണിത്. അതേസമയം കഴിഞ്ഞ ഫെബ്രുവരിയില്‍ ദമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.