ബാങ്കോക്ക് : പട്ടാളം അധികാരത്തില്‍ നിന്ന് പുറത്താക്കിയ ആങ് സാന്‍ സൂചിയെ നാല് വര്‍ഷത്തേ തടവിന് കൂടി ശിക്ഷിച്ച് മ്യാന്‍മാറിലെ കോടതി. വാക്കി ടോക്കി അനധികൃമായി ഇറക്കുമതി ചെയ്‌ത് കൈവശംവച്ചതിനും കൊവിഡ് മാനദണ്ഡങ്ങല്‍ ലംഘിച്ചതിനുമാണ് ശിക്ഷ.
കഴിഞ്ഞ ഫെബ്രുവരിയില്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചെടുത്തിന് ശേഷം ഇത് രണ്ടാം തവണയാണ് സൂചിയെ തടവിന് ശിക്ഷിക്കുന്നത്. കഴിഞ്ഞ തവണയും നാല് വര്‍ഷത്തെ തടവിനായിരുന്നു സൂചിയെ കോടതി ശിക്ഷിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ശിക്ഷ രണ്ട് വര്‍ഷമായി കുറയ്‌ക്കുകയായിരുന്നു. കലാപത്തിന് ആഹ്വാനം നല്‍കി എന്ന കേസിലായിരുന്നു ഇത്.
ALSO READ:ജോക്കോവിച്ചിന്‍റെ വിസ പുനഃസ്ഥാപിച്ചു ; 'തടവില്‍' നിന്നും മോചിപ്പിക്കാന്‍ ഉത്തരവ്
ആങ് സാന്‍ സൂചിക്കെതിരെ ഒരു ഡസനോളം കേസുകളാണ് ചുമത്തത്തിയത്. എല്ലാ കേസുകളിലും ശിക്ഷിക്കപ്പെടുകയാണെങ്കില്‍ 100 വര്‍ഷം വരും. ആങ് സാന്‍ സൂചി അധികാരത്തില്‍ തിരിച്ചുവരാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പട്ടാളം അവരോധിച്ച സര്‍ക്കാര്‍ ഈ കുറ്റങ്ങള്‍ ചുമത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആങ് സാന്‍ സൂചിയുടെ വിചാരണ രഹസ്യമായാണ് നടത്തുന്നത് അതുകൊണ്ടുതന്നെ അവരെ ശിക്ഷിച്ചവാര്‍ത്ത പേര് വെളിപ്പെടുത്താത്ത ജുഡീഷ്യല്‍ ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചത്.
2020ലെ തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചിയുടെ പാര്‍ട്ടി സീറ്റുകള്‍ തൂത്തുവാരിയാണ് അധികാരത്തില്‍ വന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് പട്ടാളം ആരോപണം ഉന്നയിക്കുകയായിരുന്നു. തുടര്‍ന്നായിരുന്ന ആങ് സാന്‍ സൂചിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.