കാഠ്‌മണ്ഡു: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് മരണം. നിരവധി പേരെ കാണാതായി. ബാർഹബൈസ് റൂറൽ മുനിസിപ്പാലിറ്റി ഏഴിൽ ഇന്നലെ രാത്രിയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിനെ തുടർന്ന് 25ഓളം പേരെ കാണാതായെന്നാണ് റിപ്പോർട്ടുകൾ. ഭീർക്കാർക്ക പ്രദേശത്ത് ഒമ്പത് വീടുകളോളം ഒലിച്ചുപോയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് തിരിച്ചെന്നും കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകാനുണ്ടെന്നും അധികൃതർ അറിയിച്ചു. നേപ്പാൾ സൈന്യം പ്രദേശത്ത് രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്. നേപ്പാൾ പൊലീസും ഉടനെ സ്ഥലത്തെത്തും.
നേപ്പാളിൽ മണ്ണിടിച്ചിലിൽ മൂന്ന് മരണം; നിരവധി പേരെ കാണാതായി - 3 dead
മണ്ണിടിച്ചിലിനെ തുടർന്ന് 25ഓളം പേരെ കാണാതായെന്നാണ് റിപ്പോർട്ട്