ETV Bharat / international

18 കാരിയെ തീകൊളുത്തികൊന്ന 16 പേര്‍ക്ക് വധശിക്ഷ - ബംഗ്ലാദേശ് കൊലപാതകം

കഴിഞ്ഞ എപ്രില്‍ ആറിനാണ് നുസ്രത്ത് ജഹാനെ കോളജിന്‍റെ മുകള്‍ നിലയില്‍ വച്ച്  16 അംഗ സംഘം തീകൊളുത്തിയത്. കോളജ് പ്രിന്‍സിപ്പാലിനെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കാത്തതിനാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്.

18 കാരിയെ തീകൊളുത്തികൊന്ന 16 പേര്‍ക്ക് വധശിക്ഷ
author img

By

Published : Oct 25, 2019, 7:57 AM IST

ധാക്കാ (ബംഗ്ലാദേശ്): കൗമാരക്കാരിയെ തീകൊളുത്തികൊന്ന കേസില്‍ 16 പേര്‍ക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശിലെ പ്രാദേശിക കോടതി. കഴിഞ്ഞ ഏപ്രിലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കോളജ് പ്രിന്‍സിപ്പാലിനെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കാത്തതിനാണ് കഴിഞ്ഞ എപ്രില്‍ ആറിന് നുസ്രത്ത് ജഹാന്‍ എന്ന പതിനെട്ടുകാരിയെ കോളജിന്‍റെ മുകള്‍ നിലയില്‍ വച്ച് 16 അംഗ സംഘം തീകൊളുത്തിയത്. തുടര്‍ന്ന് ധാക്കാ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് പെണ്‍കുട്ടി മരണപ്പെട്ടത്.
സോനഗാസി ഇസ്ലാമിയ ഫാസില്‍ മദ്രസയുടെ പ്രിന്‍സിപ്പലായ എസ്.എം സിറാജുദൗളയ്‌ക്കെതിരെയായിരുന്നു കുട്ടിയുടെ പരാതി. പെണ്‍കുട്ടി മരിച്ചതിനുപിന്നാലെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വന്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് സ്‌കൂളിലെ മാനേജ്‌മെന്‍റ് അംഗങ്ങളും, അധ്യാപകരും ഉള്‍പ്പടെയുള്ള മുഴുവന്‍ പ്രതികളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
തുടര്‍ന്ന് 61 ദിവസങ്ങളായി നടന്ന കോടതി നടപടികള്‍ക്ക് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് സമാനമായ കേസില്‍ ഇത്ര പെട്ടെന്ന് വിധിയുണ്ടാകുന്നത്. വധശിക്ഷയ്‌ക്ക് പുറമേ എല്ലാ പ്രതികളും ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കാനും കോടതി നിര്‍ദേശം നല്‍കി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.