കാബൂൾ: യുഎസ്-താലിബാൻ സമാധാന കരാർ ഫെബ്രുവരി 29 ന് ഒപ്പുവച്ചതിനുശേഷം അഫ്ഗാൻ ദേശീയ സുരക്ഷാ, പ്രതിരോധ സേനയിലെ (എഎൻഡിഎസ്എഫ്) 10,708 അംഗങ്ങൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനി.
ഫെബ്രുവരി 29, 2020 മുതൽ ജൂലൈ 21, 2020 വരെ അഫ്ഗാൻ ദേശീയ സുരക്ഷാ, പ്രതിരോധ സേനക്ക് 10708 പേരെ നഷ്ടപ്പെട്ടതായി മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഘാനി പറഞ്ഞു. ഇതിൽ 3560 പേർ രക്തസാക്ഷികളാവുകയും 6781 പേർക്ക് പരിക്കേൽക്കുകയും ബാക്കി ഉള്ളവരെ തട്ടികൊണ്ട് പോവുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ഇതേ കാലയളവിൽ 775 സാധാരണക്കാരായ ജനങ്ങൾ കൊല്ലപ്പെടുകയും 1,609 പേർക്ക് പരിക്കേൽക്കുകയും 689 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തതായി പ്രസിഡന്‍റ് പറഞ്ഞു. താലിബാന്‍റെ റോക്കറ്റ് ആക്രമണം ഒരു പതിവായി മാറിയെന്നും തന്‍റെ പ്രവിശ്യാ സന്ദർശനത്തിനിടെ ഘാനി പറഞ്ഞു.