ജനീവ: കൊവിഡ് പ്രതിരോധത്തിന് പോളിയോ നിരീക്ഷണ ശ്യംഖലയെ വിന്യസിക്കാനുള്ള ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. ഇന്ത്യയില്‍ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും ലോകാരോഗ്യ സംഘടന-സൗത്ത്-ഈസ്റ്റ് ഏഷ്യയും ലോകാരോഗ്യ സംഘടനയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖലയും മറ്റ് ഫീൽഡ് സ്റ്റാഫുകളും ആസൂത്രിതമായ പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.
-
My thanks to Minister @drharshvardhan for his leadership and collaboration with @WHO. Through these joint efforts we can defeat the #coronavirus and save lives. Together! #COVID19 https://t.co/G7ttUz5QkH
— Tedros Adhanom Ghebreyesus (@DrTedros) April 15, 2020 " class="align-text-top noRightClick twitterSection" data="
">My thanks to Minister @drharshvardhan for his leadership and collaboration with @WHO. Through these joint efforts we can defeat the #coronavirus and save lives. Together! #COVID19 https://t.co/G7ttUz5QkH
— Tedros Adhanom Ghebreyesus (@DrTedros) April 15, 2020My thanks to Minister @drharshvardhan for his leadership and collaboration with @WHO. Through these joint efforts we can defeat the #coronavirus and save lives. Together! #COVID19 https://t.co/G7ttUz5QkH
— Tedros Adhanom Ghebreyesus (@DrTedros) April 15, 2020
കൊവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കുന്നതിന് ആരോഗ്യമന്ത്രി ഹർഷ് വർധന് ലോകാരോഗ്യ സംഘടന തലവൻ നന്ദി അറിയിച്ചു. പോളിയോയെ ഇല്ലാതാക്കിയത് പോലെ കൊവിഡിനെയും കൂട്ടായ ശ്രമത്തിലൂടെ തുടച്ചുനീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം 11,933 ആയി ഉയർന്നു. ഇതിൽ 10,197 സജീവ കേസുകളുണ്ട്. 392 പേർ വൈറസ് ബാധിച്ച് മരിച്ചു. 1,344 രോഗികള്‍ രോഗ വിമുക്തി നേടി.