ETV Bharat / international

ട്രംപിനെതിരെ ഇംപീച്ച്മെന്‍റില്ലെന്ന് വൈറ്റ് ഹൗസ്

author img

By

Published : Oct 9, 2019, 8:27 AM IST

ഡെമോക്രാറ്റുകളുടെ നീക്കത്തിന് ശക്തമായ തിരിച്ചടി. നിയമസാധുതയില്ലാത്ത ആരോപണമെന്ന് മറുപടി കത്തില്‍ വൈറ്റ് ഹൗസ്. എട്ട് പേജുള്ള മറുപടി പൂര്‍ണമായും ട്രംപിന് അനുകൂലം.

ട്രംപിനെതിരെ ഇംപീച്ച്മെന്‍റില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പിന് 14 മാസം മാത്രം ബാക്കി നില്‍ക്കെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടി സ്വീകരിക്കണമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആവശ്യം രാജ്യത്തെങ്ങും വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇംപീച്ച്മെന്‍റ് നടപടിയെ ശക്തമായി എതിര്‍ത്ത് കൊണ്ട് വൈറ്റ് ഹൗസ് പ്രഖ്യാപനം വന്നിരിക്കുന്നത്. യാതൊരു അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും നിയമസാധുതയില്ലെന്നുമാണ് ഡെമോക്രാറ്റിക് നേതാക്കളുടെ കത്തിന് വൈറ്റ് ഹൗസ് മറുപടി നല്‍കിയിരിക്കുന്നത്.

  • Read the White House’s full response to Nancy Pelosi and Democrat leaders on their illegitimate “impeachment inquiry”—a sham process that violates the Constitution and the rule of law.https://t.co/0kC4yFeghg

    — The White House (@WhiteHouse) October 8, 2019 " class="align-text-top noRightClick twitterSection" data=" ">

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡനന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോ ബിഡനെക്കുറിച്ച് അന്വേഷിക്കാൻ ഉക്രൈയിനിന്‍റെ സഹായം ട്രംപ് തേടിയെന്നായിരുന്നു പ്രധാന ആരോപണം. ഈ ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് നല്‍കിയ മറുപടിയില്‍ പറയുന്നു. അമേരിക്കൻ ജനതയോടുള്ള കടമ നിറവേറ്റുന്നതിന് പ്രസിഡന്‍റ് ട്രംപിനും അദ്ദേഹത്തിന്‍റെ ഭരണകൂടത്തിനും ഈ സാഹചര്യങ്ങളിൽ നിങ്ങളുടെ പക്ഷപാതപരവും ഭരണഘടനാവിരുദ്ധവുമായ അന്വേഷണത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് കത്തിലെ സാരാംശം. എട്ട് പേജുള്ള മറുപടിയാണ് വൈറ്റ് ഹൗസ് നല്‍കിയിരിക്കുന്നത്. 2020ല്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിവെക്കുന്ന സംഭവത്തിന് തുടക്കമിട്ടതാകട്ടെ ജനപ്രതിനിധി സഭാ സ്പീക്കറും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ നാന്‍സി പെലോസിയാണ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഡെമോക്രാറ്റുകളുടെ നീക്കമാണിത്.

കഴിഞ്ഞ രണ്ടാഴ്ചയായി ജനപ്രതിനിധിസഭയുടെ ഇംപീച്ച്‌മെന്‍റ് അന്വേഷണത്തിൽ യുഎസ് ഭരണഘടനാ പ്രതിസന്ധിയെ നേരിടുകയാണ്. എട്ട് പേജില്‍ മറുപടി നല്‍കിയെങ്കിലും കത്ത് വളരെ ലളിതമായിരുന്നു. ഇക്കാര്യത്തില്‍ രേഖകളൊന്നുമില്ലെന്നും യാതൊരുവിധ സഹകരണങ്ങളും നല്‍കില്ലെന്നുമാണ് വൈറ്റ് ഹൗസിന്‍റെ നിലപാട്.

മുഴുവൻ അന്വേഷണത്തിന്‍റെയും നിയമസാധുതയെ ഭരണകൂടം ചോദ്യം ചെയ്യുകയാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഡെമോക്രാറ്റുകളുടെ വാദം. വൈറ്റ് ഹൗസിന്‍റെ സമ്മതത്തോടെയോ അല്ലാതെയോ അന്വേഷണം തുടരുമെന്നും ഡെമോക്രാറ്റ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സഹായം തേടല്‍ തള്ളിയ സ്ഥിതിക്ക് ഇംപീച്ച്മെന്‍റിന് വേണ്ടി സമ്മര്‍ദം ചെലുത്താന്‍ ഇനി കോടതിയെ സമീപിക്കുകയാണ് ഡെമോക്രാറ്റുകള്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.