ETV Bharat / international

ഫൈസറിന് പൂര്‍ണാനുമതി നല്‍കി അമേരിക്ക; അംഗീകാരം ലഭിക്കുന്ന ആദ്യ കൊവിഡ് വാക്‌സിന്‍

അമേരിക്കയില്‍ പൂര്‍ണ അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്‌സിനാണ് ഫൈസര്‍

Pfizer  US approves to Pfizer  COVID-19 vaccine  US vaccine  Pfizer COVID-19  ഫൈസര്‍ പൂര്‍ണാനുമതി വാര്‍ത്ത  ഫൈസര്‍ വാക്‌സിന്‍ വാര്‍ത്ത  ഫൈസര്‍ പൂര്‍ണ അംഗീകാരം വാര്‍ത്ത  ഫൈസര്‍ അനുമതി വാര്‍ത്ത  ഫൈസര്‍ പൂര്‍ണ അനുമതി വാര്‍ത്ത  ഫൈസര്‍ അമേരിക്ക വാര്‍ത്ത  അമേരിക്ക ഫൈസര്‍ അനുമതി വാര്‍ത്ത  യുഎസ് എഫ്‌ഡിഎ വാര്‍ത്ത  FDA news  america pfizer news  america pfizer full approval news  pfizer approval news  us regulators approval pfizer news  ഫൈസര്‍ വാക്‌സിന്‍  ഫൈസര്‍ വാര്‍ത്ത
ഫൈസറിന് പൂര്‍ണാനുമതി നല്‍കി അമേരിക്ക; അംഗീകാരം ലഭിക്കുന്ന ആദ്യ വാക്‌സിന്‍
author img

By

Published : Aug 24, 2021, 11:24 AM IST

വാഷിങ്ടണ്‍: ഫൈസര്‍ വാക്‌സിന്‍റെ ഉപയോഗത്തിന് പൂര്‍ണാനുമതി നല്‍കി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷന്‍ (എഫ്‌ഡിഎ). അമേരിക്കയില്‍ പൂര്‍ണ അനുമതി ലഭിക്കുന്ന ആദ്യ കൊവിഡ് വാക്‌സിനാണ് ഫൈസര്‍. കഴിഞ്ഞ ഡിസംബറില്‍ രണ്ട് ഡോസ് വാക്‌സിന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

പൂര്‍ണാനുമതി ലഭിക്കുന്ന ആദ്യ വാക്‌സിന്‍

പതിനാറ് വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ അടിയന്തര ഉപയോഗത്തിന് അനുമതിയുണ്ട്. 204 ദശലക്ഷം ആളുകളാണ് അമേരിക്കയില്‍ ഫൈസര്‍ വാക്‌സിന്‍ എടുത്തിട്ടുള്ളത്. വാക്‌സിനുമായി ബന്ധപ്പെട്ട സന്ദേഹങ്ങള്‍ ഒഴിവാക്കാനും വാക്‌സിന്‍ സുരക്ഷിതവും ഗുണപ്രദവുമാണെന്ന് ബോധ്യപ്പെടുത്താനും തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ വളരെ അപൂര്‍വമായി മാത്രമേ ഗൗരവമായ പാര്‍ശ്വഫലങ്ങള്‍ പ്രകടമായൊള്ളുവെന്ന് എഫ്‌ഡിഎ വ്യക്തമാക്കി. മൊഡേണയും പൂര്‍ണാനുമതിക്കായി എഫ്‌ഡിഎയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

നിര്‍ണായക നിമിഷമെന്ന് ബൈഡന്‍

മഹാമാരിക്കെതിരായ പോരാട്ടത്തിലെ നിര്‍ണായക നിമിഷമാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കാന്‍ സ്വകാര്യ കമ്പനികളോട് അമേരിക്കന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. സൈനികര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിന് തയ്യാറെടുക്കുകയാണെന്ന് പെന്‍റഗണ്‍ അറിയിച്ചു.

അമേരിക്കയില്‍ ഡെല്‍റ്റ വകഭേദം മൂലം പലയിടങ്ങളിലും കേസുകള്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വാക്‌സിനേഷന്‍ കുറഞ്ഞയിടങ്ങളിലാണ് രോഗ നിരക്ക് കൂടുതല്‍. ശരാശരി ആയിരം കൊവിഡ് മരണവും 147,000 പ്രതിദിന കേസുകളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വാക്‌സിന് പൂര്‍ണ അനുമതി ലഭിക്കുന്നതോടെ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൊവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.

Read more: സൈഡസ് കാഡില വാക്‌സിൻ സെപ്റ്റംബറില്‍ വിപണിയിലെത്തും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.