ETV Bharat / international

ചൈനീസ് ഉദ്യോഗസ്ഥർക്കും പാർട്ടി പ്രവർത്തകർക്കും വിസ നിയന്ത്രണവുമായി യുഎസ് - യുഎസ്

മനുഷ്യാവകാശ ലംഘനങ്ങളെ തുടർന്ന് യുഎസ് ചൈനീസ് ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ചൈനീസ് ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കും യുഎസ് വിസ നിയന്ത്രണം ഏർപ്പെടുത്തി
author img

By

Published : Oct 9, 2019, 8:19 AM IST

Updated : Oct 9, 2019, 8:28 AM IST

വാഷിംഗ്‌ടൺ: സിൻജിയാങിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ തുടർന്ന് ചൈനീസ് ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കും അമേരിക്ക വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുസ്ലീങ്ങൾക്കെതിരെ നടക്കുന്ന അടിച്ചമർത്തൽ അവസാനിപ്പിക്കാനും അനധികൃതമായി തടഞ്ഞു വെച്ചിരിക്കുന്ന മുസ്ലീങ്ങളെ വിട്ടയക്കാനും യുഎസ് ആവശ്യപ്പെട്ടു. ഒരു മില്യൺ ആളുകളെ അനധികൃതമായി തടഞ്ഞു വെച്ചതായാണ് റിപ്പോർട്ടുകൾ. മുസ്ളീം മത വിഭാഗത്തെ തുടച്ച് നീക്കാനാണ് ചൈന ശ്രമിക്കുന്നത്.

ചൈനീസ് ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്കും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്കും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ട്വീറ്ററിൽ ട്വീറ്റ് ചെയ്‌തു. യുഎസ് 28 ചൈനീസ് സംഘടനകളെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. അമേരിക്കയുടെ ഈ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കിയേക്കാം.

Last Updated : Oct 9, 2019, 8:28 AM IST

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.