വാഷിങ്‌ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. ജോ ബൈഡൻ അധികാരത്തിലേറിയ ശേഷം ആദ്യമായാണ് സർക്കാർ പ്രതിനിധി ഇന്ത്യ സന്ദർശിക്കുന്നത്.
ജനുവരിയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഓസ്‌റ്റിനും പ്രതിരോധ പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ചിരുന്നു. സ്വതന്ത്ര ഇന്തോ-പസഫിക് മേഖലയെ കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും കാഴ്‌ചപ്പാടുകളും ഇരു നേതാക്കളും ചർച്ച ചെയ്തു. ജപ്പാൻ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) രാജ്യങ്ങളിലെ നേതാക്കൾ മാർച്ച് പകുതിയോടെ ടെലി കോൺഫറൻസ് നടത്താനും തീരുമാനമായിട്ടുണ്ട്. ലോയ്‌ഡ് ഓസ്‌റ്റിന്‍റെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മുലുള്ള പ്രതിരോധ സഹകരണത്തിൽ നിർണായക പങ്ക് വഹിക്കും.