ETV Bharat / international

യുഎസ്- കാനഡ അതിർത്തി ഉടൻ തുറക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ - അമേരിക്കൻ പ്രസിഡന്‍റ്

കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അതിർത്തി കടന്നുള്ള യാത്രകൾ പരിമിതപ്പെടുത്താൻ യുഎസും കാനഡയും നേരത്തെ തീരുമാനിച്ചിരുന്നു.

US-Canada border not opening soon  US-Canada border closes due to coronavirus  US-Canada border  ജസ്റ്റിൻ ട്രൂഡോ  യുഎസ്- കാനഡ അതിർത്തി  കനേഡിയൻ പ്രധാനമന്ത്രി  അമേരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപ്
യുഎസ്- കാനഡ അതിർത്തി ഉടൻ തുറക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ
author img

By

Published : Apr 17, 2020, 1:22 PM IST

ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള അതിർത്തി ഉടൻ തുറക്കില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അതിര്‍ത്തി തുറക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് കൊണ്ടുവരാൻ കാനഡക്ക് ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അതിർത്തി കടന്നുള്ള യാത്രകൾ അവശ്യ യാത്രകളായി മാത്രം പരിമിതപ്പെടുത്താൻ യുഎസും കാനഡയും തീരുമാനിച്ചിരുന്നു. ഈ കരാര്‍ ഏപ്രില്‍ 19ന് അവസാനിക്കാനിരിക്കെയാണ് യുഎസ്- കാനഡ അതിർത്തി ഉടൻ തുറക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചത്.

യുഎസ്- കാനഡ അതിർത്തി ഉടൻ തുറക്കില്ലെന്ന് ജസ്റ്റിൻ ട്രൂഡോ

അതേസമയം കൊവിഡ് മഹാമാരിയെ നേരിടാൻ യുഎസും കാനഡയും നന്നായി പ്രവര്‍ത്തിച്ചെന്നും തുറക്കുന്ന ആദ്യത്തെ അതിര്‍ത്തികളില്‍ യുഎസ്- കാനഡ അതിർത്തിയും ഉണ്ടാകുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. രണ്ട് ലക്ഷത്തോളം ആളുകൾ ദിവസവും ആവശ്യങ്ങൾക്കായി കടക്കുന്ന അതിര്‍ത്തിയാണിത്. കാനഡയുടെ കയറ്റുമതിയുടെ 75 ശതമാനം യുഎസിലേക്കും , യുഎസ് കയറ്റുമതിയുടെ 18 ശതമാനം കാനഡയിലേക്കും അയക്കുന്നത് ഈ അതിര്‍ത്തി വഴിയാണ്. ട്രക്ക് ഡ്രൈവർമാരെ നിലവിലെ യാത്രാ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1,048 മരണങ്ങൾ ഉൾപ്പെടെ 29,826 കൊവിഡ് 19 കേസുകളാണ് കാനഡയിൽ സ്ഥിരീകരിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.