വാഷിംഗ്‌ടൺ : അവികസിത രാജ്യങ്ങളിലെ ജനങ്ങൾക്ക് കൊവിഡ് വാക്സിൻ ഉറപ്പ് വരുത്താൻ ജി 7 രാജ്യങ്ങളോട് അഭ്യർഥിച്ച് ഐക്യരാഷ്ട്ര സഭ(യുഎൻ). എല്ലാവർക്കും വാക്‌സിൻ ലഭിക്കാനുള്ള അർഹതയുണ്ട്. ലാഭം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളെ ആഗോള ആരോഗ്യ മേഖലയിലെ തുല്യത നിർണയിക്കാൻ അനുവതിക്കരുതെന്നും അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മിഷണറുടെ ഓഫിസ് അറിയിച്ചു.
സുരക്ഷിതവും ഫലപ്രദവും സമയബന്ധിതവുമായ വാക്സിനേഷൻ ഉറപ്പാക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. വികസ്വര- അവികസിത രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്ക് വാക്സിനേഷൻ ഒരു മരീചികയായി അവശേഷിക്കുകയാണ്.
Also Read: 12 വയസിന് താഴെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ഫൈസർ
ഇത് ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുകയും മരണസംഖ്യ ഉയർത്തുകയും ചെയ്യുമെന്നും യുഎൻ അറിയിച്ചു. ജി 7 രാജ്യങ്ങളുടെ ഉച്ചകോടി ജൂൺ 11ന് തുടങ്ങാനിക്കെയാണ് അവികസിത വാക്സിനേഷൻ സംബന്ധിച്ച യുഎൻ പ്രസ്താവന. യുകെയിൽ ജൂണ്‍ 11ന് തുടങ്ങുന്ന ഉച്ചകോടി ജൂണ്‍ 13ന് ആണ് അവസാനിക്കുന്നത്.