വാഷിങ്‌ടൺ: അമേരിക്കയിൽ കൊവിഡ് ചികിത്സ സൗജന്യമായി നൽകുമെന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വിസ്കോൺസിനിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ലഭിച്ച അതേ ചികിത്സ തന്നെ അമേരിക്കയിലെ ഓരോ ജനങ്ങൾക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ട്രംപിന്‍റെ തിരിച്ചുവരവും ജോ ബൈഡന്‍റെ മടങ്ങിപ്പോക്കുമാകുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ അമേരിക്കയിൽ കൊവിഡ് വ്യാപനം വർധിക്കുെമന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മുക്തനായതിന് ശേഷമുള്ള ആദ്യത്തെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.