നാഷ്‌വില്ലെ: ടെന്നസിയിൽ കനത്ത മഴ. വീടുകളും റോഡുകളും വെള്ളത്തിൽ. വെള്ളപ്പൊക്കത്തിൽ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ അറിയിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് നാഷ്‌വില്ലെ, ബ്രണ്ട്‌വുഡ്, ഫ്രാങ്ക്‌ളിൻ, ജൂലിയറ്റ് എന്നിവിടങ്ങളിൽ ദേശീയ കാലാവസ്ഥാ വകുപ്പ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 130ഓളം പേരെ രക്ഷപെടുത്തിയതായി നാഷ്‌വില്ലെ അഗ്നിശമന വകുപ്പ് അറിയിച്ചു. പ്രദേശത്തെ 18ഓളം വീടുകൾ ഒഴിപ്പിച്ചു. ശനിയാഴ്ച 5.75 ഇഞ്ച് മഴ നാഷ്‌വില്ലെയിൽ രേഖപ്പെടുത്തി. മാർച്ച് മാസത്തിലെ ഏറ്റവും കൂടിയ കണക്കാണിത്. വെള്ളപ്പൊക്കത്തെത്തുടർന്ന് പള്ളികളിലെ ഓശാന ചടങ്ങുകൾ റദ്ദാക്കി. 2010ന് ശേഷം പ്രദേശത്തെ പല നദികളിലെയും തോടുകളിലെയും ജലനിരപ്പ് കൂടിയ അളവിലെത്തി. 2010 മെയ് മാസത്തിലെ വെള്ളപ്പൊക്കത്തിൽ ടെന്നസിയിൽ 21 മരണങ്ങളും നാഷ്‌വില്ലിൽ 1.5 ബില്യൺ ഡോളറിന്‍റെ നാശനഷ്ടവും രേഖപ്പെടുത്തിയിരുന്നു.
ടെന്നസിയിൽ കനത്ത മഴ; നാല് മരണം - വെള്ളപ്പൊക്ക അടിയന്തരാവസ്ഥ
വെള്ളപ്പൊക്കത്തെത്തുടർന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് വെള്ളപ്പൊക്ക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു