വാഷിങ്ടണ്‍ : അമേരിക്കയിലെ ഫിലാഡൽഫിയയില്‍ മൂന്ന് നില അപ്പാർട്ട്മെന്‍റിൽ ഉണ്ടായ തീപിടിത്തത്തിൽ എട്ട് കുട്ടികളടക്കം 12 പേർ വെന്തുമരിച്ചു. ബുധനാഴ്‌ച പുലർച്ചെയാണ് സംഭവം. അപകട കാരണം വ്യക്‌തമല്ല.
ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തില്‍ 26 പേരുണ്ടായിരുന്നുവെന്നാണ് സൂചന. കൃത്യമായ കണക്ക് ലഭ്യമല്ല. അതിനാൽ തന്നെ മരണ സംഖ്യ ഉയരുമെന്നാണ് വിവരം.
അമേരിക്കന്‍ സമയം പുലര്‍ച്ചെ ആറരയോടെയാണ് മൂന്ന് നില അപ്പാർട്ട്മെന്‍റിൽ തീപിടിത്തം ഉണ്ടായത്. മുകളിലത്തെ നിലയിലെ അപ്പാർട്ട്മെന്‍റിൽ 18 പേരും, താഴത്തെ നിലയിൽ എട്ട് പേരുമാണ് താമസിച്ചിരുന്നതെന്നാണ് വിവരം. കുറച്ചുപേർ ജനാലകൾ വഴി ചാടി രക്ഷപ്പെട്ടുവെങ്കിലും മറ്റുള്ളവര്‍ കുടുങ്ങി.
ALSO READ: കൊവിഡില്‍ പുതിയ ആശങ്ക, 'ഇഹു' ഫ്രാൻസില്‍ സ്ഥിരീകരിച്ചു; കൂടുതല്‍ വ്യാപന ശേഷി
കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് തീപിടിത്തത്തിന്‍റെ വ്യാപ്‌തി വർധിപ്പിച്ചത്. അതേസമയം അപകട അലാറങ്ങൾ കൃത്യസമയത്ത് പ്രവർത്തിച്ചിരുന്നില്ലെന്ന് അഗ്‌നിശമന സേന അറിയിച്ചു.