വാഷിങ്ടണ്‍: ഏഴ് മാസത്തെ യാത്രക്ക് ശേഷം പെർസിവറന്‍സ് റോവർ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. റോവറും ചൊവ്വയുടെ ആകാശത്ത് ആദ്യമായി പറത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഹെലികോപ്‌റ്ററും അടങ്ങുന്നതാണ് പെര്‍സിവറന്‍സ് റോവര്‍. നാസ ചൊവ്വയിലേക്ക് അയച്ച ഏറ്റവും വലിയതും ഭാരം കൂടിയതും ആധുനികവുമായ വാഹനം കൂടിയാണിത്. വടക്കൻ മേഖലയിലുള്ള ജസീറോ ക്രേറ്ററിലാണ് റോവർ ഇറങ്ങിയത്.
-
"NASA works. When we put our arms together and our hands together and our brains together, we can succeed. This is what NASA does."@NASAJPL chief engineer and landing veteran Rob Manning celebrates #NASAPersevere's successful #CountdownToMars: pic.twitter.com/Bo74pC4xLO
— NASA (@NASA) February 18, 2021 " class="align-text-top noRightClick twitterSection" data="
">"NASA works. When we put our arms together and our hands together and our brains together, we can succeed. This is what NASA does."@NASAJPL chief engineer and landing veteran Rob Manning celebrates #NASAPersevere's successful #CountdownToMars: pic.twitter.com/Bo74pC4xLO
— NASA (@NASA) February 18, 2021"NASA works. When we put our arms together and our hands together and our brains together, we can succeed. This is what NASA does."@NASAJPL chief engineer and landing veteran Rob Manning celebrates #NASAPersevere's successful #CountdownToMars: pic.twitter.com/Bo74pC4xLO
— NASA (@NASA) February 18, 2021
ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നത് മുതല്‍ ഉപരിതലം തൊടുന്നത് വരെയുള്ള ഘട്ടം കഠിനവും നിര്‍ണായകമായിരുന്നു. ചൊവ്വയില്‍ കാര്‍ബണ്‍ഡയോക്‌സൈഡില്‍ നിന്നും ഓക്‌സിജന്‍ ഉത്‌പാദിപ്പിക്കാനുള്ള ഉപകരണം, ആന്തരിക ഗ്രഹ ഘടനയെ പറ്റി വിവരം നല്‍കുന്ന ഉപകരണം, ക്യാമറകള്‍, കാലാവസ്ഥ വിലയിരുത്തുന്ന ഉപകരണം, സാംപിളുകളുടെയും മണ്ണിന്‍റെയും ഘടന നിര്‍ണയിക്കാനുള്ള ഉപകരണങ്ങള്‍ എന്നിവ പെര്‍സവറിന്‍റെ ഭാഗമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് പെര്‍സിവറന്‍സ് ഭൂമിയില്‍ നിന്നും യാത്ര തിരിച്ചത്. ചൊവ്വയിലെ ജീവന്‍റെ സാന്നിധ്യം അന്വേഷിക്കുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. വടക്കൻ മേഖലയിലുള്ള ജസീറോ ക്രേറ്ററിലാണ് റോവർ ഇറങ്ങിയത്.
സ്കൈ ക്രേന്‍ മാനുവർ എന്ന സൂപ്പർ സോണിക്ക് പാരച്യൂട്ടിന്‍റെയും പ്രൊട്ടക്റ്റീവ് ഏരോഷെല്ലിന്‍റെയും സഹായത്തോടയാണ് റോവർ ചൊവ്വയുടെ പ്രതലത്തിലിറങ്ങിയത്. പ്രതലത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് 1,300ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു റോവറിന്‍റെ താപനില. താപനില വർധിച്ചപ്പോള്‍ റോവറിന് ഏരോഷെല്ല് സംരക്ഷണം നല്‍കി. തുടർന്ന് സ്കൈ ക്രേന്‍ മാനുവർ എന്ന സൂപ്പർ സോണിക്ക് പാരച്യൂട്ടിന്‍റെ സഹായത്തോടെ റോവർ ചൊവ്വയുടെ പ്രതലത്തിലിറങ്ങി.
ചൊവ്വയില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ റോവറിന് പുറത്ത് നിന്നുള്ള നിർദേശങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാത്തതിനാല്‍ മുന്‍കൂട്ടി നല്‍കിയ നിർദേശങ്ങള്‍ അനുസരിച്ചാണ് റോവർ പ്രവർത്തിച്ചത്. സുരക്ഷിതമായി ചൊവ്വയിലെത്തിയാല്‍ ഉടന്‍ തന്നെ പെർസിവറന്‍സ് റോവർ വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങും.
പെർസിവറന്‍സില്‍ നിന്നുള്ള ആദ്യ ചിത്രം നാസ പുറത്തുവിട്ടു
ഇന്ന് പുലര്‍ച്ചെ ചൊവ്വയിലെ ജസീറോ ക്രേറ്ററില്‍ ഇറങ്ങിയ പര്യവേഷണ വാഹനമായ പെര്‍സിവറന്‍സ് റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. 'എന്‍റെ എക്കാലത്തെയും വീട്ടിലേക്കുള്ള ആദ്യ നോട്ടം ലോകമെ' എന്ന കുറിപ്പോടെയാണ് ട്വീറ്റ്. ചിത്രത്തില്‍ ചൊവ്വയിലെ ഉപരിതലവും പാറക്കഷ്‌ണങ്ങളും കാണാന്‍ സാധിക്കും.
-
Hello, world. My first look at my forever home. #CountdownToMars pic.twitter.com/dkM9jE9I6X
— NASA's Perseverance Mars Rover (@NASAPersevere) February 18, 2021 " class="align-text-top noRightClick twitterSection" data="
">Hello, world. My first look at my forever home. #CountdownToMars pic.twitter.com/dkM9jE9I6X
— NASA's Perseverance Mars Rover (@NASAPersevere) February 18, 2021Hello, world. My first look at my forever home. #CountdownToMars pic.twitter.com/dkM9jE9I6X
— NASA's Perseverance Mars Rover (@NASAPersevere) February 18, 2021