വാഷിങ്‌ടൺ: ഫ്ലോറിഡയിൽ തകർന്ന ഷാംപ്ളെയിൻ ടവേഴ്സ് കൊണ്ടോ കെട്ടിടത്തിന്‍റെ ശേഷിച്ച ഭാഗങ്ങൾ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് തകർക്കും. 12 നിലകളുള്ള കോപ്ലക്സിലെ 136 യൂണിറ്റുകളിൽ പകുതിയോളം ആണ് തകർന്നു വീണത്. നിലവിൽ കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും 24 പേരുടെ മൃതദേഹമാണ് കണ്ടത്തിയത്.
read more:ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 12 ആയി; 149 പേരെ കാണാനില്ല
121 പേരെ കാണാതായിട്ടുണ്ട്. ശനിയാഴ്‌ച്ച കാണാതായവർക്കായുള്ള തെരച്ചിൽ നിർത്തിവെച്ചിരുന്നു. കെട്ടിടത്തിന്‍റെ ബാക്കി ഭാഗങ്ങൾ കൂടി പൊളിച്ച് മാറ്റിയാൽ തെരച്ചിൽ പുനരാരംഭിക്കും. 40 വർഷം പഴക്കമുള്ള കെട്ടിടം കുറെ വർഷമായി അൽപാൽപം താഴുന്നുണ്ടായിരുന്നുവെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
read more:ഫ്ലോറിഡയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 22 ആയി
കടൽത്തീരമായതിനാൽ തുരുമ്പ് സാധ്യത കൂടുതലുണ്ട്. സര്‍ക്കാര്‍ പരിശോധന കഴിഞ്ഞ് പ്രവർത്തനാനുമതി ലഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് അപകടമുണ്ടായിരിക്കുന്നത്. തകർച്ചയ്ക്ക് കാരണമായത് എന്താണെന്ന് എഞ്ചിനീയർമാർ പരിശോധിക്കുന്നുണ്ടെങ്കിലും കൃത്യമായ കാരണം നിർണയിക്കാൻ സമയമെടുക്കുമെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്‍റിസ് പറഞ്ഞു.