ജനീവ: കൊവിഡ് ചികിത്സയ്ക്കായി നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നൂറുകണക്കിന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഈ മരുന്നുകൾ എങ്ങനെ പ്രവർത്തിക്കുന്നു, അവ എത്രത്തോളം സുരക്ഷിതമാണ്, അവയ്ക്ക് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തിര പദ്ധതിയുടെ സാങ്കേതിക തലവൻ മരിയ വാൻ കെർകോവ് വെള്ളിയാഴ്ച ജനീവയിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
മരുന്നുകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. പരിഹാരങ്ങൾ ലഭ്യമാകുമ്പോൾ സുരക്ഷ, ഫലപ്രാപ്തി എന്നിവയ്ക്കാണ് മുൻതൂക്കം നൽകുന്നതെന്നും മരിയ വാൻ കെർകോവ് പറഞ്ഞു.