വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ഡയറക്ടർ പദവിയിലേക്കുള്ള നാമനിർദേശം ഇന്ത്യൻ-അമേരിക്കാരി നീര ടൻഡൻ പിൻവലിച്ചു. സെനറ്റിൽ മതിയായ വോട്ടുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് പിൻമാറ്റം. ടൻഡന്‍റെ പിൻമാറ്റം സ്വീകരിച്ച ബൈഡൻ, ടൻഡന് മറ്റേതെങ്കിലും പദവി നൽകുമെന്ന് സൂചിപ്പിച്ചു.
സെനറ്റ് അംഗീകാരം ആവശ്യമുള്ള 23 കാബിനറ്റ് നോമിനികളിൽ 11 പേരുടെയും നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. അവരുടെ നേട്ടങ്ങൾ, അവരുടെ അനുഭവം, അവരുടെ നിലപാടുകൾ എന്നിവയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും തന്‍റെ ഭരണകൂടത്തിൽ അവർ ഒരു പങ്കുവഹിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ബൈഡൻ വ്യക്തമാക്കി.
നിരവധി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് സെനറ്റർമാർക്കെതിരെ ട്വീറ്റ് ചെയ്തതാണ് ടൻഡന്‍റെ നാമനിർദേശം അപകടത്തിലാകാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥിരീകരണ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് അവർ ആയിരത്തിലധികം ട്വീറ്റുകൾ ഇല്ലാതാക്കിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന ഹിയറിംഗിനിടെ ടാൻഡൻ സെനറ്റർമാരോട് മാപ്പ് പറഞ്ഞിരുന്നു.