ETV Bharat / international

മറഡോണയ്‌ക്ക് വിഷാദ രോഗം - depression

സ്ഥിതി ഗുരുതരമല്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു

Diego Maradona  Maradona admitted to a hospital  Diego Maradona news   ഡീഗോ മറഡോണ  depression  വിഷാദ രോഗം
മറഡോണയ്‌ക്ക് വിഷാദ രോഗം
author img

By

Published : Nov 3, 2020, 12:20 PM IST

ബ്യൂണസ് അയേഴ്‌സ്: ഫുഡ്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയെ വിഷാദ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറുപതാം പിറന്നാൾ ആഘോഷിച്ചതിന്‍റെ മൂന്നാം നാൾ ആണ് അദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു മറഡോണയ്‌ക്ക് അറുപത് വയസ്സ് തികഞ്ഞത്. സ്ഥിതി ഗുരുതരമല്ലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 'ഒരാഴ്‌ചയായി അദ്ദേഹം വളരെ ദുഖിതനായാണ് കാണപ്പെട്ടത്, ഭക്ഷണം കഴിക്കാനും താൽപ്പര്യമില്ലായിരുന്നു'. മറഡോണയ്‌ക്ക് കൊവിഡ് ബാധിച്ചെന്ന വാർത്ത അദ്ദേഹത്തിന്‍റെ പേഴ്‌സണൽ ഡോക്‌ടർ ലിയോപോൾഡോ ലുക്ക് നിഷേധിച്ചു .

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.