വാഷിങ്‌ടണ്‍: കൊവിഡിനെ തടര്‍ന്ന് സ്‌ക്രാന്‍റണിലെ നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ച 98 വയസുകാരിയായ റൂത്ത് ആഡ്രൂസിന് വേണ്ടി ചെറുമകന്‍ കോറി കാപ്പെല്ലോണി ഏഴ് ദിവസം കൊണ്ട് ഓടിയത് 220 മൈല്‍ ദൂരം. യുഎസില്‍ കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോറി കാപ്പെല്ലോണി അള്‍ട്രമാരത്തോണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഏഴ് അള്‍ട്രമാരത്തോണുകളായാണ് കോറി താമസിക്കുന്ന വാഷിങ്‌ടണില്‍ നിന്നും പെൻസിൽവാനിയിലെ സ്‌ക്രാന്‍റണ്‍ വരെ ഓടി തീര്‍ത്തത്.
മാര്‍ച്ചിലായിരുന്നു മരത്തോണിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങിയത്. ആ സമയങ്ങളില്‍ മുത്തശ്ശിയുമായി ഫോണിലൂടെ സംസാരിക്കുമായിരുന്നു. അവര്‍ ഒരുപാട് ഭയത്തോടെയാണ് കഴിഞ്ഞിരുന്നത്. ഞങ്ങളെ കാണാന്‍ കഴിയാതെ മരിക്കുമൊയെന്നായിരുന്നു അവരുടെ ഭയം. അവര്‍ എന്‍റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ സമയത്ത് അവര്‍ക്ക് തുണയാകണമെന്ന് കരുതി. അവരെ പോലെ നിരവധി പ്രായമായവര്‍ ഇതുപോലെ ഭയന്ന് കഴിയുന്നുണ്ടാകും അവരിലേക്ക് സഹായം എത്തിക്കണമെന്ന് ഉറപ്പിച്ചപ്പോഴാണ് അള്‍ട്രമാരത്തോണ്‍ എന്ന ആശയം മനസില്‍ തോന്നിയത്. 'റണ്‍ ഫോര്‍ റൂത്ത് ചലഞ്ചിലൂടെ 24,000 ഡോളര്‍ ലഭിച്ചു. ഇത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയ പ്രായമായവര്‍ക്ക് വേണ്ടി ഉപയോഗിക്കുമെന്നും കോറി പറഞ്ഞു. 156 മൈല്‍ ദൂരം സഹാറ മരുഭൂമിയിലൂടെ നടത്തിയ മാരത്തോണായിരുന്നു കോറി ഓടിയ ഏറ്റവും ദൈര്‍ഘ്യമാണ് മാരത്തോണ്‍. ആ റെക്കേര്‍ഡ് കൂടിയാണ് ഇപ്പോള്‍ ഭേദിച്ചിരിക്കുന്നത്.
അലൈഡ് സ്‌കില്‍ഡ് സര്‍വീസ് നഴ്‌സിങ് ആന്‍റ് റിഹാബ് സെന്‍ററിലെ ഫിനീഷിങ് ലൈന്‍ കോറി മറി കടന്നപ്പോള്‍ കൊവിഡ് മുക്തയായ റൂത്ത് ആശുപത്രിയിലെ നാലാം നിലയിലെ ജനവാതിലിലൂടെ പുഞ്ചിരിച്ചു. അവര്‍ എന്നെ വിശ്വസിക്കുന്നു. അവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും കോറി കാപ്പെല്ലോണി പറഞ്ഞു.