ETV Bharat / international

'ബഹിരാകാശം മലിനമാക്കരുത്', ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

ബഹിരാകാശം എല്ലാവരുടെയും പ്രവര്‍ത്തന ഇടമെന്ന മുന്നറിയിപ്പുമായി അമേരിക്ക. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഇന്ത്യയും.

'ബഹിരാകാശം മലിനമാക്കരുത്', ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക
author img

By

Published : Mar 28, 2019, 12:56 PM IST

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക. ബഹിരാകാശം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഇടമാണെന്നും ഇന്ത്യ നടത്തിയ പരീക്ഷണം ബഹിരാകാശത്ത് മലിനീകരണത്തിന് കാരണമാകുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാൻ പറഞ്ഞു. അതിനാല്‍ മറ്റു രാജ്യങ്ങള്‍ ഇതിന് മുതിരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പരീക്ഷണത്തിലുണ്ടായ 250 ചെറുഭാഗങ്ങളെ നിരീക്ഷിച്ചു വരികയാണെന്നും പ്രതിരോധ സെക്രട്ടറി വ്യക്തമാക്കി.

അതേസമയം, ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണത്തില്‍ ആശങ്ക വേണ്ടെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. മലിനീകരണ ഭീഷണി ബഹിരാകാശത്ത് നിലനില്‍ക്കില്ലെന്നും അവശിഷ്ടങ്ങള്‍ ഉടൻ ഭൂമിയില്‍ പതിക്കുമെന്നും ഇന്ത്യ വിശദീകരണം നല്‍കി. തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ പരീക്ഷണം വിജയമായതായി പ്രധാനമന്ത്രി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.

Intro:Body:

https://www.ndtv.com/india-news/us-says-studying-indias-anti-satellite-weapons-test-warns-on-debris-2013907?pfrom=home-livetv

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.