ETV Bharat / international

ഐക്യ രാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യൻ പതാക ഉയരും

author img

By

Published : Jan 4, 2021, 12:22 PM IST

2021 മുതൽ രണ്ട് വർഷത്തെ കാലാവധിയിലാണ് ഇന്ത്യയുടെ താൽക്കാലിത അംഗത്വം. ഐക്യ രാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ടി എസ് തിരുമൂർത്തിയാണ് പാതാക ഉയർത്തുക.

Indian tricolour to be installed at UN Security Council  Tricolour at UN Security Council  India's 2-yr tenure  Indian flag at UN Security Council  ഇന്ത്യൻ പതാക സെക്യൂരിറ്റി കൗൺസിലിൽ  ഐക്യ രാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിൽ  അംബാസഡർ ടി എസ് തിരുമൂർത്തി
ഇന്ത്യൻ പതാക ഇന്ന് ഐക്യ രാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ ഉയരും

ന്യൂയോർക്ക്: ഇന്ത്യൻ പതാക ഇന്ന് സെക്യൂരിറ്റി കൗണ്‍സിൽ അങ്കണത്തിൽ ഉയരും. ഐക്യ രാഷ്‌ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിലെ താൽക്കാലിക അംഗം എന്ന നിലയിലാണ് ഇന്ത്യന്‍ പതാക ഉയർത്തുന്നത്. 2021 മുതൽ രണ്ട് വർഷത്തെ കാലാവധിയിലാണ് ഇന്ത്യയുടെ താൽക്കാലിത അംഗത്വം. ഐക്യ രാഷ്‌ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ടി എസ് തിരുമൂർത്തിയാണ് പാതാക ഉയർത്തുക. ചടങ്ങിൽ അദ്ദേഹം രാജ്യത്തിന് വേണ്ടി മറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്യും.

ഈ വർഷം ഓഗസ്റ്റ് മാസത്തിലും അടുത്ത വർഷം ഒരു മാസവും ഇന്ത്യ സെക്യൂരിറ്റി കൗണ്‍സിലിൽ അധ്യക്ഷത വഹിക്കും. 2021ലെ ഐക്യ രാഷ്‌ട്രസഭയുടെ ആദ്യ ഔദ്യോഗിക പ്രവർത്തി ദിവസമാണിന്ന്. ഇന്ത്യക്കൊപ്പം നോർ‌വെ, കെനിയ, അയർലൻഡ്, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് സെക്യൂരിറ്റി കൗണ്‍സിലിലെ മറ്റ് താൽക്കാലിക അംഗങ്ങൾ. 2018ൽ കസാക്കിസ്ഥാനാണ് സെക്യൂരിറ്റി കൗണ്‍സിലിൽ താൽക്കാലിക അംഗങ്ങളുടെ പതാക ഉയർത്തൽ ചടങ്ങ് അവതരിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.