പരാഗ്വേ: അമേരിക്കൻ രാജ്യമായ പരാഗ്വയിലേക്ക് കൊവിഡ് വാക്‌സിനെത്തിച്ച് ഇന്ത്യ. ഒരു ലക്ഷം ഡോസ് കൊവാക്‌സിനാണ് തിങ്കളാഴ്‌ച പരാഗ്വയിലെത്തിയത്. പരാഗ്വയ്ക്ക് ഒരു ലക്ഷം ഡോസ് കൊവാക്‌സിൻ ഇന്ത്യയിൽ നിന്ന് ലഭിച്ചതായി പരാഗ്വ ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് ഉറപ്പ് നൽകുന്നുവെന്നും അതിന് സഹായിച്ച ഇന്ത്യയ്‌ക്ക് നന്ദി അറിയിക്കുന്നുവെന്നും പരാഗ്വ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിൻ തെക്കേ അമേരിക്കൻ രാജ്യത്ത് എത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ ട്വിറ്ററിലൂടെ അറിയിച്ചു.
-
Never too far for friendship.
— Dr. S. Jaishankar (@DrSJaishankar) March 29, 2021 " class="align-text-top noRightClick twitterSection" data="
Made in India vaccines arrive in Paraguay.#VaccineMaitri pic.twitter.com/UxdbKlqwAN
">Never too far for friendship.
— Dr. S. Jaishankar (@DrSJaishankar) March 29, 2021
Made in India vaccines arrive in Paraguay.#VaccineMaitri pic.twitter.com/UxdbKlqwANNever too far for friendship.
— Dr. S. Jaishankar (@DrSJaishankar) March 29, 2021
Made in India vaccines arrive in Paraguay.#VaccineMaitri pic.twitter.com/UxdbKlqwAN
പരാഗ്വയിൽ രണ്ട് ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 4,063 പേർ മരിച്ചു. വാക്‌സിൻ മൈത്രി സംരംഭത്തിന്‍റെ ഭാഗമായി ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിനുകൾ വിതരണം ചെയ്യുന്നുണ്ട്. 75ഓളം രാജ്യങ്ങൾക്ക് ഇന്ത്യ വാക്‌സിനുകൾ നൽകി. 638.81 ലക്ഷത്തിലധികം ഡോസ് വാക്‌സിനുകൾ ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.