ETV Bharat / international

കൊവിഡ്; അമേരിക്കയിൽ 50 ശതമാനം മുതിർന്നവരിൽ വാക്‌സിനേഷൻ പൂർണം - യുഎസ് കൊവിഡ് വാക്‌സിനേഷൻ

50 ശതമാനം പേരുടെ വാക്‌സിനേഷൻ നടപടികൾ പൂർണമായതോടെ ഇവർക്ക് ഇനി പൊതു ഇടങ്ങളിലടക്കം മാസ്ക്ക് ധരിക്കേണ്ടി വരില്ല.

covid vaccination  america covid  uS Covid vaccination  jow biden news  കൊവിഡ് വാക്സിനേഷൻ  അമേരിക്ക കൊവിഡ്  യുഎസ് കൊവിഡ് വാക്‌സിനേഷൻ  ജോ ബൈഡൻ വാർത്ത
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ
author img

By

Published : May 26, 2021, 9:17 AM IST

വാഷിങ്ടൺ: അമേരിക്കയിലെ 50 ശതമാനം പ്രായപൂർത്തിയായവർക്കും കൊവിഡ് വാക്‌സിനേഷൻ പൂർത്തിയായതായി പ്രസിഡന്‍റ് ജോ ബൈഡൻ. പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പകുതി പേർക്കും വാക്‌സിൻ നൽകാൻ സാധിച്ചത് കാര്യമായ പുരോഗതിയാണെന്ന് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ (സിഡിസി) കണക്കുകൾ വ്യക്തമാക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 2020 ഡിസംബറിലാണ് അമേരിക്കയിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്.

Also Read: ഫ്ലോയിഡിന്‍റെ കുടുംബവുമായി കൂടിക്കാഴ്‌ച നടത്തി യുഎസ്‌ പ്രസിഡന്‍റ്

രാജ്യത്തിന്‍റെ പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലാണ് ഇതെന്ന് വൈറ്റ് ഹൗസ് ഉപദേഷ്‌ടാവ് ആൻഡി സ്ലാവിറ്റ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബൈഡൻ അധികാരത്തിൽ എത്തുമ്പോൾ അമേരിക്കയിലെ ഒരു ശതമാനം പേർക്ക് മാത്രമായിരുന്നു വാക്‌സിൻ നൽകിയിരുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു. ജൂലൈ നാലിനകം 70 ശതമാനം മുതിർന്നവരിലേക്കും കുറഞ്ഞത് ഒരു വാക്‌സിൻ ഡോസ് എങ്കിലും എത്തിക്കുമെന്ന പ്രസിഡന്‍റ് ബൈഡന്‍റെ അടുത്ത ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ് ഈ നേട്ടമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഇതുവരെ അമേരിക്കയിലെ 159 ദശലക്ഷം ആളുകളിലേക്ക് വാക്‌സിന്‍റെ ഒരു ഡോസ് എങ്കിലും എത്തിയിട്ടുണ്ട്. ഇത് ആകെ 61.6 ശതമാനമാണ്.

Also Read: കൗമാരക്കാരിൽ 100 ശതമാനം വാക്‌സിൻ ഫലപ്രദമെന്ന് മൊഡേണ

50 ശതമാനം പേരുടെ വാക്‌സിനെഷൻ പൂർണമായതോടെ സിഡിസി മാർഗനിർദേശങ്ങൾ പ്രകാരം ഇവർക്ക് പൊതു ഇടങ്ങളിലടക്കം ഇനി മാസ്ക്ക് ഉപയോഗിക്കേണ്ടി വരില്ല. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് ഒരു മാസം മുമ്പാണ് ഫൈസർ-ബയോടെക്, മൊഡേണ വാക്‌സിനുകൾക്ക് ആദ്യമായി അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയത്. പ്രതിരോധ കുത്തിവെയ്പ്പിന്‍റെ തുടക്കത്തിൽ ആരോഗ്യ പ്രവർത്തകർക്കും പ്രായമായവർക്കുമായിരുന്നു മുൻഗണന. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് രാജ്യത്ത് അടിയന്തര അംഗീകാരം നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.