കാലിഫോര്‍ണിയ: യുഎസിലെ കാലിഫോര്‍ണിയയില്‍ ബുധനാഴ്‌ചയുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. നിരവിധി പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയിലെ സാന്‍ ജോണ്‍സ് റെയില്‍വേ സ്റ്റേഷനില്‍ തോക്കുമായി എത്തിയ യുവാവ് വെടി ഉതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ യുവാവും മരിച്ചു.
സ്റ്റേഷന്‍ നടത്തിപ്പുകാരായ വാലി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റിയിലെ ജീവനക്കാരനാണ് വെടി ഉതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം വെടി ഉതിര്‍ത്തയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടാന്‍ തയാറായില്ല. സ്‌ഫോടക വസ്‌തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തുന്നത്.
ഈ വര്‍ഷം ഇതേവരെ അമേരിക്കയില്‍ 230 വെടിവെപ്പുകളാണ് ഉണ്ടായത്. പൊതു ജനങ്ങള്‍ക്ക് തോക്ക് ഉപയോഗിക്കാനും വാങ്ങിക്കാനും വിലക്കുകളില്ലാത്ത രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. ജനങ്ങള്‍ തോക്ക് ഉപയോഗിക്കുന്നതിനെതിരെ നേരത്തെ പ്രസിഡന്‍റെ ജോ ബൈഡന്‍ പ്രതികരിച്ചിരുന്നു. തോക്ക് ഒരു മഹാമാരിയാണ് അത് അവസാനിക്കണമെന്ന് പറഞ്ഞ ബൈഡന്‍ തോക്ക് ഉപയോഗിക്കുന്നതിന് എതിരെ സ്വന്തം അധികാരം ഉപയോഗിച്ച് നിയമനിര്‍മാണം നടത്തി. എന്നാല്‍ യുഎസ് നിയമപ്രകാരം തോക്ക് കൈവശം വെക്കുന്നത് നിയമവിധേയമാണ്. ഇത് മറികടക്കുക ബൈഡന്‍ ഭരണകൂടത്തിന് എളുപ്പമല്ല.
കൂടുതല്‍ വായനക്ക്: യു.എസില്‍ വെടി വയ്പ്പ്; നാല് ഇന്ത്യക്കാര്‍ ഉള്‍പ്പടെ എട്ട് മരണം