വാഷിംഗ്ടൺ: യുഎസിൽ ഇന്ന് മുതല്‍ ഫൈസര്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് റിപ്പോർട്ട്. 30 ലക്ഷം ഡോസ് വാക്സിൻ എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കും. അമേരിക്കൻ ഫുഡ് ആന്‍റ് സേഫ്റ്റി വകുപ്പ് കഴിഞ്ഞദിവസമാണ് വാക്സിന്‍റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. 16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനാണ് യു.എസ് അനുമതി നൽകിയിരിക്കുന്നത്.
ഫൈസർ വാക്‌സിൻ 95 ശതമാനവും ഫലപ്രദമാണെന്നാണ് വിലയിരുത്തൽ. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറർ വാക്സിന് അനുമതി നല്‍കിയിരുന്നു. കൊവിഡിനെ 90 ശതമാനം വരെ പ്രതിരോധിക്കാന്‍ വാക്സിന് ആകുമെന്നുമെന്നാണ് റിപ്പോർട്ട്. ആദ്യ ദിനങ്ങളില്‍ 2.9 ദശലക്ഷം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വയോജനങ്ങള്‍ക്കും വാക്സിന്‍ നല്‍കും. ഇന്ത്യയിൽ ഫൈസർ അധികൃതർ നൽകിയ അപേക്ഷ ഡ്രഗ്‌സ് കൺട്രോളർ ജനറലിന്റെ പരിഗണനയിലാണ്.