ബൊഗോട്ട: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊളംബിയയില്‍ 11381 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 24,79,617 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 243 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 64,767 ആയി.
25,78,601 പേരാണ് ഇതുവരെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചത്. കൊവിഡ് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കണക്കിലെടുത്ത് കൊളംബിയ പ്രസിഡന്‍റ് ഇവാന്‍ ഡ്യൂക്ക് കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.