ബൊഗോട്ട: കൊളംബിയയിൽ 13,990 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,496,062 ആയി ഉയർന്നു. 249 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 40,268 ആയി.
രോഗികളുടെ എണ്ണം കൂടിയതോടെ ബൊഗോട്ടയിലെ ഐസിയുകളുടെ ലഭ്യത 74 ശതമാനം മാത്രമായതിനാൽ ആശങ്ക വർധിക്കുകയാണ്. 2021 ഫെബ്രുവരി 12 വരെ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥ നീട്ടിയതായി കൊളംബിയൻ പ്രസിഡന്‍റ് ഇവാൻ ഡ്യൂക്ക് അറിയിച്ചു.