ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്പ്. സംഭവത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വെടിവയ്പ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്‌തതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: ഹൗത്തി വ്യോമാക്രമണത്തിൽ യെമനിൽ 3 പേർ കൊല്ലപ്പെട്ടു
സൂപ്പർമാർക്കറ്റിന്‍റെ അകത്ത് പ്രവേശിച്ച അക്രമി ഒരു യുവതിക്കും കുഞ്ഞിനും നേരെ വെടിയുതിർത്ത ശേഷം സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സ്ഥലത്ത് പൊലീസ് കനത്ത നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിവയ്പ്പിന്‍റെ പശ്ചാത്തലത്തിൽ സമീപത്തുള്ള ഒരു സ്‌കൂൾ താത്കാലികമായി അടച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.