ബ്രസീലിയ: കൊവിഡ് അതിരൂക്ഷമായ സാവോ പോളോയിൽ രാത്രി കാല കർഫ്യൂ നീട്ടാന്‍ തീരുമാനം. എന്നാൽ ബിസിനസുകൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് സർക്കാർ അറിയിച്ചു. സാമൂഹിക അകലം പാലിക്കണമെന്നും ജാഗ്രതയോടെയും വിവേകത്തോടെയും മുന്നോട്ട് പോകണമെന്നും ഗവർണർ ജോവ ഡോറിയ ജനങ്ങളോട് അഭ്യർത്ഥിച്ചു.
46 ദശലക്ഷം നിവാസികളുള്ള ബ്രസീലിലെ ഏറ്റവും ജനസംഖ്യയുള്ള സ്ഥലമാണ് സാവോ പോളോ. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് മാർച്ച് 8 മുതൽ ലോക്ക്ഡൗൺ നിലവിൽ വന്നു. ജൂൺ 1 മുതൽ ബിസിനസുകൾ നടത്താനുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്നും രോഗലക്ഷണങ്ങളുള്ള ആളുകളെ വേഗത്തിൽ പരിശോധിക്കുന്നതിന് വിപുലമായ പദ്ധതികൾ സംഘടിപ്പിക്കുമെന്നും ഡോറിയ പറഞ്ഞു.
സൗത്ത് അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിൽ 439,050 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.15.1 ദശലക്ഷത്തിലധികം കൊവിഡ് കേസുകളും രാജ്യത്ത് ഇതിനോടകം റിപ്പോർട്ട് ചെയ്തു.രാത്രി 10.00 മുതൽ പുലർച്ചെ 5.00 വരെയാണ് കർഫ്യൂ.
കൂടുതൽ വായിക്കാന്‍: ബ്രസീലിൽ 1024 കൊവിഡ് മരണങ്ങൾ കൂടി