വാഷിങ്‌ടൺ: ലോകമെമ്പാടുമുള്ള വിവിധ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയമത്തിൽ ഒപ്പിടാൻ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എൽജിബിടിക്യു ആളുകളെ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുക, ന്യായമായ ചികിത്സ ഉറപ്പാക്കുക, ആഗോളതലത്തിൽ എൽജിബിടിക്യു അവകാശങ്ങൾ മുന്നോട്ട് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ബൈഡൻ പദ്ധതി രൂപീകരിക്കുന്നത്. ട്രംപ് ഭരണകൂടം എതിർത്ത തുല്യതാ നിയമത്തിൽ ആദ്യ 100 ദിവസത്തിനുള്ളിൽ ഒപ്പുവെക്കുമെന്ന തന്‍റെ പ്രതിജ്ഞയിൽ ബൈഡൻ ഉറച്ചുനിൽക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചു.
എൽജിബിടിക്യു സംരക്ഷണ നിയമത്തിൽ ഒപ്പിടാൻ തയാറായി ബൈഡൻ
എൽജിബിടിക്യു ആളുകളെ വിവേചനത്തിൽ നിന്ന് സംരക്ഷിക്കുക, ന്യായമായ ചികിത്സ ഉറപ്പാക്കുക, ആഗോളതലത്തിൽ എൽജിബിടിക്യു അവകാശങ്ങൾ മുന്നോട്ട് വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തിയാണ് ബൈഡൻ പദ്ധതി രൂപീകരിക്കുന്നത്