വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ തന്‍റെ പ്രതിരോധ സെക്രട്ടറിയായി ജനറൽ ലോയ്ഡ് ഓസ്റ്റിനെ നാമനിർദേശം ചെയ്തു. നിലവിലെ സാഹചര്യത്തിൽ സൈന്യത്തെ നയിക്കാനും ആഗോള ഭീഷണികൾ നേരിടുമ്പോൾ സഖ്യങ്ങൾ പുനരുജ്ജീവിപ്പിക്കാനും അമേരിക്കൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താനും കഴിവുള്ള അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
സെനറ്റ്, പ്രതിരോധ വകുപ്പിനെ നയിക്കുന്ന ആദ്യത്തെ ആഫ്രോ-അമേരിക്കൻ ആയിരിക്കും ഓസ്റ്റിൻ. ബൈഡൻ ഭരണകൂടത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗങ്ങളിൽ ഒരാളാകും ഓസ്റ്റിനെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ സെൻട്രൽ കമാൻഡിന്‍റെ കമാൻഡറായി സേവനമനുഷ്ഠിച്ചതിനു പുറമേ, ഓസ്റ്റിൻ മുമ്പ് കരസേനയുടെ വൈസ് ചീഫ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.