ETV Bharat / international

ആസ്ട്രാസെനിക്ക വാക്സിന്‍ ഫലപ്രദമെന്ന് നിർമാതാക്കൾ

author img

By

Published : Mar 25, 2021, 12:15 PM IST

ആസ്ട്രാസെനിക്കയുടെ പത്രക്കുറിപ്പിലാണ് പ്രസ്താവന.

AstraZeneca  AstraZeneca efficiency in US  AstraZeneca vaccine in US  vaccine efficiency  ആസ്ട്രാസെനിക്ക  കൊവിഡ് 19 വാക്സിന്‍  ആസ്ട്രാസെനിക്ക വാക്സിന്‍ ഫലപ്രദമെന്ന് നിർമാതാക്കൾ
ആസ്ട്രാസെനിക്ക വാക്സിന്‍ ഫലപ്രദമെന്ന് നിർമാതാക്കൾ

വാഷിങ്ടൺ: ആസ്ട്രാസെനിക്കയുടെ കൊവിഡ് 19 വാക്സിന്‍ ഫലപ്രദമെന്ന് നിർമാതാക്കൾ. യുഎസ് വാക്സിനെ കുറിച്ച് നടത്തിയ പുതിയ പഠനത്തിന് ശേഷമാണ് ആസ്ട്രാസെനിക്കയുടെ പത്രക്കുറിപ്പ്. തങ്ങളുടെ വാക്സിന്‍ 76 ശതമാനം ഫലപ്രദമാണെന്ന് നിർമാതാക്കൾ അവകാശപ്പെട്ടു. അമേരിക്കയിലെ സ്വതന്ത്ര സമിതി കഴിഞ്ഞ ദിവസമാണ് പഠനത്തെയും വാക്സിന്‍റെ വിശ്വാസ്യതയെയും ചോദ്യം ചെയ്ത് രംഗത്ത് വന്നത്. 32,000 പേരിലാണ് പഠനം നടത്തിയത്.

ബ്രിട്ടന്‍, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെല്ലാം ആസ്ട്രാസെനിക്കയുടെ വാക്സിന്‍ ഉപയോഗിച്ചുവെങ്കിലും ലഭ്യത തടസപ്പെടുകയുണ്ടായി. വാക്സിന്‍റെ ഉപയോഗം രക്തം കട്ട പിടിക്കാന്‍ കാരണമാകുന്നുവെന്നായിരുന്നു മുന്‍പുള്ള പഠനം വ്യക്തമാക്കിയത്. എന്നാൽ പുതിയ പഠനം ആശങ്കകൾ ഒഴിവാക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. വാക്സിന്‍ സ്വീകരിച്ചതുമൂലം ആർക്കും രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. വാക്സിന്‍ മുതിർന്നവർ ഉൾപ്പടെയുള്ള എല്ലാവരിലും ഫലപ്രദമാണെന്ന് ആസ്ട്രാസെനിക്ക മേധാവി മെനെ പാങ്കലോസ് പറഞ്ഞു. വാക്സിന്‍ 79 ശതമാനം ഫലപ്രദമാണെന്നായിരുന്നു യുഎസ് പഠനം പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.