വാഷിങ്‌ടൺ: ഡൊണാൾഡ് ട്രംപ് അനുകൂലികളും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘർഷത്തിൽ നാല് പേർ കുത്തേറ്റ് മരിച്ചു. സംഭവത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കണമെന്നാവശ്യപ്പെട്ട് ടെക്‌സസിലെ അറ്റോർണി ജനറൽ സമർപ്പിച്ച കേസ് യുഎസ് സുപ്രീം കോടതി നിരസിച്ചതിനെ തുടർന്നാണ് പ്രകടനം നടന്നത്. ട്രംപ് അനുകൂലികൾ നടത്തിയ പ്രകടനത്തിലാണ് സംഘർഷം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരോ ആക്രമിച്ചവരോ ഏത് ഗ്രൂപ്പാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹാരീസ് ബാർ, ബ്ലാക്ക് ലൈവ്സ് മാറ്റർ പ്ലാസ, ഫ്രാങ്ക്ലിൻ സ്ക്വയർ, ഡൗൺടൗണിന് ചുറ്റുമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് സംഘർഷം നടന്നത്. പ്രതിഷേധത്തിൽ 23 പേരെ ശനിയാഴ്‌ച അറസ്റ്റുചെയ്‌തു. ജോ ബൈഡന്‍റെ വിജയത്തിൽ പ്രതിഷേധിച്ച് ട്രംപ് അനുകൂലികൾ വാഷിങ്ടണിലെത്തി. സുപ്രീം കോടതി ഉത്തരവിൽ ട്രംപ് നിരാശ പ്രകടിപ്പിച്ചു.