വാഷിങ്ടണ്‍: 20 വർഷത്തെ സൈനിക സാന്നിധ്യം അവസാനിപ്പിച്ച് അവസാനത്തെ യുഎസ് സൈനികനും അഫ്‌ഗാൻ മണ്ണിൽ നിന്നും പിൻവാങ്ങിയതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. ഓഗസ്റ്റ് 31ഓടെ അഫ്‌ഗാനിലെ തങ്ങളുടെ സൈനികരെ പൂർണമായും പിൻവലിക്കുമെന്ന് ബൈഡൻ നേരത്തെ അറിയിച്ചിരുന്നു.
യുഎസ് സൈന്യത്തെ അഫ്‌ഗാനിൽ നിന്നും പിൻവലിക്കുന്നതിന്‍റെ ഭാഗമായി സൈന്യം അഫ്‌ഗാനിസ്ഥാനിൽ നടത്തിയിരുന്ന രക്ഷാ ദൗത്യങ്ങൾ ആസൂത്രണം ചെയ്തത് പോലെ തന്നെ അവസാനിപ്പിക്കാൻ സൈനിക മേധാവികളോടും കമാൻഡർമാരോടും ശിപാർശ ചെയ്യുന്നതായി ബൈഡൻ അറിയിച്ചു.
Also read: കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം
സൈനിക ദൗത്യം അവസാനിപ്പിക്കുക എന്നതാണ് അമേരിക്കൻ സൈനികരുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം. അഫ്‌ഗാനിസ്ഥാൻ വിടാൻ ആഗ്രഹിക്കുന്ന ഏതൊരു അമേരിക്കൻ പൗരനും അഫ്‌ഗാൻ ജനങ്ങൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ യുഎസ് നയതന്ത്ര ഇടപെടൽ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാർഥനയിൽ പങ്കുചേരണമെന്ന് ബൈഡൻ
കാബൂളിൽ രക്ഷാ ദൗത്യം നിർവഹിച്ച യുഎസ് സൈന്യത്തിനും നയതന്ത്രജ്ഞർക്കും വേണ്ടിയുള്ള പ്രാർഥനയിൽ എല്ലാവരും പങ്കുചേരണമെന്നും ബൈഡൻ പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ കലുഷിതമായ സാഹചര്യത്തിൽ സൈന്യം പതിനായിരക്കണിക്കിന് പേരെയാണ് എയർലിഫ്റ്റ് ചെയ്ത് സുരക്ഷിതമായി രാജ്യത്ത് എത്തിച്ചത്. ഇനിയും അഫ്‌ഗാനിൽ നിന്നും പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും. അവർക്ക് പിന്തുണ നൽകുക. അവസാനമായി അഫ്‌ഗാനിൽ നിന്നും വരുന്നവരെ സ്വന്തം രാജ്യത്തേക്ക് സ്വാഗതം ചെയ്ത നാടുകൾക്ക് വേണ്ടിയും എല്ലാവരും പ്രാർഥിക്കണമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
കലുഷിതമായി അഫ്‌ഗാൻ മണ്ണ്
താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചടുത്തതോടെ രാജ്യത്തെ സ്ഥിതി രൂക്ഷമാണ്. അമേരിക്കൻ സൈന്യത്തിന്‍റെ പൂർണമായ പിൻമാറ്റത്തിന് മുമ്പ് കഴിഞ്ഞ ദിവസങ്ങളിൽ കാബൂളിൽ അമേരിക്കൻ സൈനികർക്ക് നേരെയും അഫ്ഗാൻ പൗരൻമാർക്ക് നേരെയും ഐഎസ് ഭീകരർ ചേവേർ ആക്രമണം നടത്തിയരുന്നു. സംഭവത്തിർ 13 അമേരിക്കൻ സൈനികർ ഉൾപ്പെടെ 169 പേരാണ് കൊല്ലപ്പെട്ടത്.
ഇതിന് മറുപടിയായി ആക്രമണം ആസൂത്രണം ചെയ്ത ഐസ് ഭീകരനെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചതായി യുഎസ് സൈന്യം അറിയിച്ചിരുന്നു.
Also read: തിരിച്ചടിച്ച് അമേരിക്ക ; കാബൂൾ സ്ഫോടനത്തിന്‍റെ സൂത്രധാരനെ കൊലപ്പെടുത്തി