വാഷിങ്‌ടൺ: കൊവിഡ് അവസാനിക്കണമെങ്കിൽ ലോകത്തിലെ 70 ശതമാനം പേർക്കും വാക്‌സിൻ നൽകാൻ 11 ബില്യൺ ഡോസുകൾ കൂടി ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്. പൊളിറ്റിക്കൽ ഫോറം ഓൺ സസ്റ്റെയിനബിൾ ഡവലപ്മെന്‍റ് യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവർക്കും, എല്ലായിടത്തും കൊവിഡ് വാക്സിനുകൾ, ടെസ്റ്റുകൾ, ചികിത്സകൾ എന്നിവ ലഭ്യമായിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ വാക്സിനുകളുടെ ഉത്പാദനം ഇരട്ടിയാക്കാനും കോവാക്സ് വഴി തുല്യമായ വിതരണം ഉറപ്പാക്കാനും പ്രതിരോധ പദ്ധതികളെ പിന്തുണയ്ക്കാനും ലോകത്തിന് ഒരു ആഗോള വാക്സിനേഷൻ പദ്ധതി ആവശ്യമാണെന്നും ഗുട്ടെറസ് പറഞ്ഞു.
also read:ശര്‍മ ഒലി രാജിവച്ചു ; ഷേർ ബഹാദൂർ ദുബെ നേപ്പാൾ പ്രധാനമന്ത്രി
ഈ പദ്ധതി നടപ്പിലാക്കുന്നതിന് മുൻപ് വാക്സിനുകൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ, ലോകാരോഗ്യ സംഘടന, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ,ഫാർമസ്യൂട്ടിക്കൽ കമ്പനികൾ എന്നിവയുമായി ഇടപെടാൻ കഴിയുന്ന ഒരു എമർജൻസി ടാസ്ക് ഫോഴ്സിനെ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.