ETV Bharat / international

ദക്ഷിണാഫ്രിക്കയില്‍ മുന്‍ പ്രസിഡന്‍റിനെതിരെ അറസ്റ്റ് വാറണ്ട്

അധികാര ദുരുപയോഗം, അഴിമതി തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് 2009ൽ അധികാരമേറ്റ സുമ 2018ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ സമ്മർദത്തെത്തുടർന്നാണ് രാജിവച്ചത്

author img

By

Published : Feb 5, 2020, 8:03 AM IST

Warrant against Jacob Zuma  African National Congress  Thales corruption  Pietermaritzburg High Court on Zuma  National Prosecuting Authority on Zuma  മുൻ പ്രസ് സുമയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കൻ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു  ജേക്കബ് സുമ
സുമ

ജോഹന്നാസ്ബർഗ്: അഴിമതിക്കേസിൽ മുൻ പ്രസിഡന്‍റ് ജേക്കബ് സുമ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ജഡ്ജി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ശാരീരിക അസ്വാസ്ഥ്യം കാണിച്ച് പല തവണയായി സുമ കോടതിയിൽ ഹാജരാകാതെ ഒഴിയുകയായിരുന്നു. നാഷണൽ പ്രോസിക്യൂട്ടിങ് അതോറിറ്റിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ കോടതിയോട് അഭ്യർഥിച്ചത്. എന്നാൽ, മെയ് ആറിന് കേസ് പുനരാരംഭിക്കുന്നതുവരെ വാറണ്ട് പ്രാബല്യത്തിൽ വരില്ല. അതേസമയം, ചികിത്സ തേടി സുമ ക്യൂബയിലാണെന്നാണ് റിപ്പോർട്ടുകൾ. സുമയുടെ മെഡിക്കൽ രേഖകൾ ഹാജരാക്കണമെന്നും നാഷണൽ പ്രോസിക്യൂട്ടിങ് അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.
ഭരണകൂടത്തിന്‍റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ അധികാര ദുരുപയോഗം, അഴിമതി തുടങ്ങിയ ആരോപണങ്ങളെ തുടർന്നായിരുന്നു ജേക്കബ് സുമയുടെ പുറത്തുപോകല്‍. 2009ൽ അധികാരമേറ്റ സുമ 2018ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ സമ്മർദത്തെത്തുടർന്നാണ് രാജിവച്ചത്.

Intro:Body:

sdfg

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.